കൊച്ചുകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമവുമായി കാട്ടുകുരങ്ങ്- വീഡിയോ
text_fieldsകൊച്ചുകുട്ടികളെ തട്ടിക്കൊണ്ടുപൊകുന്നത് നമ്മുടെ നാട്ടിൽ പലപ്പോഴും പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തരത്തിൽ വിചിത്രമായ ഒരു തട്ടിക്കൊണ്ടുപോകലിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലാകെ ചർച്ചയാകുന്നത്. പക്ഷേ ഇക്കുറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് മനുഷ്യനല്ലെന്ന് മാത്രം.
വീടിന് പുറത്ത് തന്റെ സൈക്കിളിൽ കളിച്ചു കൊണ്ടിരിക്കുന്ന പെൺകുട്ടിയെ പതുങ്ങിയെത്തിയ കുരങ്ങൻ മുടിയിൽ പിടിച്ച് വലിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ നിലതെറ്റി താഴെ വീണ പെൺകുട്ടിയെ കുരങ്ങൻ വലിച്ചിഴച്ച് കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.
സംഭവം സമീപത്തുണ്ടായിരുന്ന വ്യക്തി കണ്ടതിനാൽ വലിയ അപകടം ഒഴിവായി. ചൈനയിലെ ചോങ്ക്വിംഗിന് സമീപമുള്ള ഗ്രാമത്തിൽ ഉച്ചയോടെയാണ് സംഭവം. അമ്മ അകത്ത് പാചകം ചെയ്യുന്നതിനിടെയായിരുന്നു കുരങ്ങന്റെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് വയസുകാരിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയും ആവശ്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്തതായി അമ്മ പറഞ്ഞു.
മുൻപ് പലതവണ പ്രദേശത്ത് കുട്ടികളുൾപ്പെടെ കുരങ്ങന്റെആക്രമണം നേരിട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആക്രമകാരിയായ കുരങ്ങനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കുരങ്ങനായുള്ള അന്വേഷണം ശക്തമാക്കുമെന്നും കണ്ടുകിട്ടിയാൽ തിരികെ വന്യജീവി സംരക്ഷണ കേന്ദ്രത്തിലേക്ക് കൈമാറുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

