മുഖമാകെ മഞ്ഞുമൂടിയ മാനിന് രക്ഷകരായി യുവാക്കൾ; വിഡിയോ കാണാം
text_fieldsയു.എസ് ഉൾപ്പെടെ വടക്കേ അമേരിക്കൻ രാജ്യങ്ങൾ കൊടും ശൈത്യത്തിന്റെ പിടിയിലാണ്. യു.എസിൽ മാത്രം ശൈത്യക്കൊടുങ്കാറ്റിൽ 70ഓളം പേർ മരിച്ചതായാണ് കണക്ക്. വൈദ്യുതി-ഗതാഗത മാർഗങ്ങൾ തടസം നേരിട്ടതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
യു.എസിലെ കനത്ത ശൈത്യത്തിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മഞ്ഞുമൂടിയ നയാഗ്ര വെള്ളച്ചാട്ടത്തിന്റേത് ഉൾപ്പെടെ വിഡിയോകൾ പുറത്തുവന്നിരുന്നു.
ഇതോടൊപ്പം പഴയ ചില വിഡിയോകളും യു.എസിൽ നിന്നുള്ളതെന്ന പേരിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ വീണ്ടും വൈറലായിരിക്കുകയാണ് മുഖമാകെ മഞ്ഞുമൂടിയ മാനിനെ രണ്ടുപേർ ചേർന്ന് രക്ഷിക്കുന്ന ദൃശ്യങ്ങൾ.
മുഖം മുഴുവൻ മഞ്ഞുമൂടി ഭക്ഷണം കഴിക്കാൻ പോലുമാകാത്ത അവസ്ഥയിലാണ് മാൻ. രക്ഷിക്കാൻ ആളുകൾ അടുത്തുചെല്ലുമ്പോൾ ഓടി അകലുന്നുമുണ്ട്. എന്നാൽ, പിന്നീട് മാനിനെ പിടികൂടി മഞ്ഞ് മുഴുവൻ നീക്കി രക്ഷപ്പെടുത്തുകയാണ് രണ്ട് യുവാക്കൾ.
യഥാർഥത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഉസ്ബെകിസ്ഥാനിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇവ. കൊടും ശൈത്യത്തിന്റെ പശ്ചാത്തലത്തിൽ യു.എസിൽ നിന്നുള്ള ദൃശ്യങ്ങളെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

