Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമാധുരി ദീക്ഷിതിന്‍റെ...

മാധുരി ദീക്ഷിതിന്‍റെ പാട്ടിന് ചുവടുവെച്ച് കൊറിയൻ വിദ്യാർഥികൾ; വൈറലായി വിഡിയോ

text_fields
bookmark_border
Korean Students dance to Madhuri Dixits popular song Ghaghra
cancel
Listen to this Article

കൊറിയൻ ഡ്രാമകൾക്കും പോപ് ഗാനങ്ങൾക്കും ഇന്ത്യയിൽ നിരവധി ആരാധകരുണ്ട്. എന്നാൽ കൊറിയയിലും ഇന്ത്യൻ സിനിമക്ക് ഒരുപാട് ആരാധകരുണ്ടെന്നതിന് പുതിയ തെളിവാണ് പുറത്ത് വന്നിരിക്കുന്നത്. ബോളിവുഡിന്‍റെ നൃത്തറാണി മാധുരി ദീക്ഷിതിന്റെ ജനപ്രിയ ഗാനമായ 'ഘാഗ്ര'ക്ക് കൊറിയൻ വിദ്യാർഥികൾ നൃത്തം ചെയ്യുന്ന വിഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.

ഇന്ത്യയുടെ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് ഘാഗ്ര ഗാനത്തിന് മനോഹരമായ ചുവടുകൾ വെക്കുന്ന കുട്ടികളെ വിഡിയോയിൽ കാണാം. 2013ൽ പുറത്തിറങ്ങിയ 'ഹെ ജവാനി യെ ദിവാനി' എന്ന ചിത്രത്തിൽ മാധുരി ദീക്ഷിതും രൺബീർ കപൂറും തകർത്ത് അഭിനയിച്ച ഗാനരംഗമാണ് 'ഘാഗ്ര'. വിഡിയോ വൈറലായതോടെ വിദ്യാർഥികളുടെ പ്രകടനത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:danceMadhuri DixitGhaghra song
News Summary - മാധുരി ദീക്ഷിതിന്‍റെ പാട്ടിന് ചുവടുവെച്ച് കൊറിയൻ വിദ്യാർഥികൾ; വൈറലായി വിഡിയോ
Next Story