പേരക്കുട്ടിയെ വെല്ലുവിളിക്കാന്‍ ഡെഡ്ലിഫ്റ്റ് നടത്തി മുത്തശ്ശി; വിഡിയോ വൈറൽ
text_fieldsകൊച്ചുകുട്ടികളുടെയും വയോധികരുടെയും വിഡിയോകൾക്ക് വലിയ പ്രചാരമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കാറുള്ളത്. പുഷ്പ സിനിമയിലെ "സാമി സാമി" എന്ന ഗാനത്തിന് ചടുലമായി നൃത്തംചെയുന്ന വയോധികയായിരുന്നു കഴിഞ്ഞ മാസത്തെ വൈറൽ താരം. ഇവർക്ക് ശേഷം സമൂഹമാധ്യമങ്ങൾ കീഴടക്കാന്‍ എത്തിയിരിക്കുകയാണ് പഞ്ചാബിൽ നിന്നുള്ള മുത്തശ്ശി.
വിഡിയോയിൽ തന്റെ പേരക്കുട്ടിയെ വെല്ലുവിളിക്കാന്‍ ഡെഡ്ലിഫ്റ്റ് നടത്തി കാണിച്ചുകൊടുക്കുകയാണ് മുത്തശ്ശി. ബാർബെൽ ഉയർത്താനാവശ്യപ്പെട്ടുള്ള ഫിറ്റ്നസ് ചലഞ്ച് പൂർത്തിയാക്കുന്ന മുത്തശ്ശിയുടെ കഴിവിൽ ആശ്ചര്യപ്പെട്ടു നിൽക്കുന്ന യുവാവിനെയും വിഡിയോയിൽ കാണാവുന്നതാണ്.
പഞ്ചാബി ഇൻഡസ്ട്രി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വീഡിയോ പങ്കിട്ടിട്ടുണ്ട്. ഏറ്റവും ബുദ്ധിമുട്ടേറിയ വ്യായാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഡെഡ്ലിഫ്റ്റ് അനായാസം പൂർത്തികരിക്കുന്ന വയധോകിയെ നിരവധി നെറ്റിസൺമാർ അഭിനന്ദിച്ചു.

