വിദ്യാർഥികളുടെ ഉത്തരക്കടലാസ് വായിച്ചുപോലും നോക്കാതെ യാന്ത്രികമായി മാർക്കിട്ട് അധ്യാപിക; രോഷംകൊണ്ട് നെറ്റിസൺസ്
text_fieldsപട്ന: വിദ്യാർഥികളുടെ ഉത്തരക്കടലാസ് ശ്രദ്ധിച്ചു വായിച്ചു നോക്കാതെ തീർത്തും യാന്ത്രികമായി അധ്യാപിക മാർക്കിടുന്ന വിഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. ഇൻസ്റ്റഗ്രാമിലാണ് അധ്യാപിക പേപ്പർ നോക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്. ഇതു കണ്ടവർ അധ്യാപകക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. കാമറക്ക് മുന്നിലിരുന്നാണ് അധ്യാപക ചോദ്യപേപ്പർ പരിശോധിക്കുന്നതെന്ന് മനസിലാകും. ഇടക്കിടെ അവർ ചിരിച്ചുകൊണ്ട് കാമറിയിലേക്കും നോക്കുന്നുണ്ട്.
ഒരു വിഡിയോയിൽ ചുരിദാറാണ് അധ്യാപിക ധരിച്ചിട്ടുള്ളത്. മറ്റൊന്നിൽ സാരി ധരിച്ചിട്ടും. സമാന രീതിയിൽ ചോദ്യപേപ്പർ പരിശോധിക്കുന്ന മറ്റ് അധ്യാപകരെയും ദൃശ്യങ്ങളിൽ കാണാം. വിഡിയോ കണ്ട നിരവധിയാളുകളാണ് അധ്യാപികയെ വിമർശിച്ച് രംഗത്തുവന്നത്. എന്താണ് എഴുതിയിട്ടുള്ളത് എന്നറിയാൻ ചോദ്യപേപ്പർ വായിച്ചുനോക്കാൻ പോലും അവർ മിനക്കെടുന്നില്ലെന്നാണ് പലരും പരാതിപ്പെട്ടത്.

