
വിമാനത്തിലേക്ക് ഇടിച്ചുകയറിയ പക്ഷി; ചോരയൊലിപ്പിച്ച് പൈലറ്റ് -വിഡിയോ വൈറൽ
text_fieldsകാഴ്ച്ചക്കാരിൽ അമ്പരപ്പുണ്ടാക്കി വിമാനത്തിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിലാണ് വിഡിയോ വ്യാപകമായി പ്രചരിച്ചത്. കാണുന്നവരെ ഭയപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്യുന്ന വിഡിയോ ആണിത്.
‘ഇക്വഡോറിലെ ലോസ് റിയോസ് പ്രവിശ്യയിലെ വിൻസെസിൽ, ഒരു ക്രോപ്പ് ഡസ്റ്റർ വിമാനത്തിന്റെ വിൻഡ്ഷീൽഡില്‍ വലിയ പക്ഷി ഇടിച്ചു. ഭാഗ്യവശാൽ പൈലറ്റ് ഏരിയൽ വാലിയന്റേയ്ക്ക് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിഞ്ഞു’എന്നാണ് വിഡിയോ പങ്കുവച്ച ട്വിറ്റർ ഹാൻഡിലിൽ കുറിച്ചിരിക്കുന്നത്.
വിഡിയോയുടെ തുടക്കത്തില്‍ ശക്തമായ കാറ്റില്‍ തൂങ്ങിയാടുന്ന ഒരു പക്ഷിയുടെ കാല് അടക്കമുള്ള പിന്‍ഭാഗമാണ് കാണുക. പിന്നാലെ വിഡിയോ ഒരു എയര്‍ ക്രാഫ്റ്റിന്റെ കോക്പിറ്റിന് ഉള്‍വശമാണെന്ന് വ്യക്തമാകും. പക്ഷി എയര്‍ ക്രാഫ്റ്റിന്റെ മുന്‍വശത്തെ ഗ്ലാസില്‍ വന്നിടിച്ച് അകത്തേക്ക് കയറിയതാണ്. പക്ഷിയുടെ കാലുകള്‍ അടക്കമുള്ള ശരീരത്തിന്റെ പിന്‍ഭാഗം എയര്‍ ക്രാഫ്റ്റിന്റെ കോക്പിറ്റിന് ഉള്ളിലാണ്. ഇതിനിടെ പൈലറ്റ് ക്യാമറ സ്വന്തം മുഖത്തേക്കും തിരിക്കുന്നു.
ഭയപ്പെടുത്തുന്ന വീഡിയോ ഇതിനകം ലക്ഷക്കണക്കിനുപേർ കണ്ട് കഴിഞ്ഞു. എല്ലാവരും പൈലറ്റിന്റെ ധൈര്യത്തെ അഭിനന്ദിച്ചിട്ടുമുണ്ട്. വിഡിയോയിൽ പൈലറ്റിന്റെ മുഖത്തും കൈകളിലും രക്തം ഒലിച്ചിറങ്ങിയത് കാണാം. പക്ഷി എയര്‍ ക്രാഫ്റ്റിന്റെ ചില്ലില്‍ വന്ന് ഇടിച്ചപ്പോള്‍ പൊട്ടിത്തെറിച്ച ഗ്ലാസ് ചില്ലുകള്‍ തറച്ചാണ് പൈലറ്റിന് പരിക്കേറ്റത്. പൈലറ്റ് തന്നെയാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നതും.
Pilot safely lands his plane after a huge bird struck his windshield in the Los Ríos Province, Ecuador. Ariel Valiente was not injured during the incident. pic.twitter.com/Rl3Esonmtp
— Breaking Aviation News & Videos (@aviationbrk) June 15, 2023
ചെറുജീവികളാണെങ്കിലും വിമാനങ്ങളെ ആകാശത്തുവച്ച് തകര്‍ക്കാന്‍ പക്ഷികള്‍ക്ക് കഴിയും. പറന്ന് പോകുമ്പോള്‍ വിമാനങ്ങളുടെ ചിറകില്‍ നിന്നുള്ള വായു പ്രവാഹത്തില്‍ അകപ്പെട്ട് അതിലേക്ക് പക്ഷികള്‍ വലിച്ച് അടുപ്പിക്കപ്പെടുകയും ഇതുവഴി വിമാനത്തിന്റെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യുന്നത് അത്യപൂര്‍വ്വമായെങ്കിലും സംഭവിക്കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
