വാരണാസിയുടെ തെരുവുകളിൽ അലയുന്ന 'പ്രേതം'; ഭയന്ന് നാട്ടുകാർ, പൊലീസ് കേസെടുത്തു -VIDEO
text_fieldsലഖ്നോ: യു.പിയിലെ വാരണാസിയിൽ 'പ്രേത'ത്തെ കണ്ടതായി അഭ്യൂഹം. വെള്ള വസ്ത്രമണിഞ്ഞ രൂപം കെട്ടിടത്തിനു മുകളിൽ നിൽക്കുന്ന വിഡിയോ ദൃശ്യങ്ങളും വ്യാപിച്ചതോടെ പ്രദേശവാസികൾ ഭീതിയിലായി.
'പ്രേത' വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. വെള്ള വസ്ത്രം കൊണ്ട് ശരീരം മുഴുവൻ മൂടിയ രൂപം കെട്ടിടത്തിന്റെ മേൽക്കൂരയിൽ നടക്കുന്നതായ ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ബഡി ഗാബി മേഖലയിലെ വി.ഡി.എ കോളനിയിൽ നിന്നുള്ള 'പ്രേത' ദൃശ്യങ്ങളാണ് ആദ്യം പ്രചരിച്ചത്. പിന്നീട് സമാനമായ മൂന്ന് വിഡിയോകൾ കൂടി പ്രചരിച്ചു.
ജനങ്ങൾ ഭയചകിതരായതോടെ പൊലീസ് എത്തി പരിശോധന നടത്തി. വിഡിയോകൾ പരിശോധിച്ച ശേഷം സാമൂഹിക വിരുദ്ധർക്കെതിരെ കേസെടുക്കുകയായിരുന്നു. ജനങ്ങളെ ഭയപ്പെടുത്താനായി സാമൂഹിക വിരുദ്ധരാണ് ഇത്തരം വിഡിയോകൾ നിർമിക്കുന്നതെന്ന് ബെഹ്ലുപൂർ ഇൻസ്പെക്ടർ രമാകാന്ത് ദൂബെ പറഞ്ഞു. പ്രദേശത്ത് പട്രോളിങ് ശക്തമാക്കുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

