Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഹിപ്പോയുടെ വായിലേക്ക്​...

ഹിപ്പോയുടെ വായിലേക്ക്​ പ്ലാസ്റ്റിക്​ കുപ്പിയും മാലിന്യങ്ങളും എറിഞ്ഞു; വിഡിയോ വൈറലായതോടെ മാപ്പ്​ പറഞ്ഞ്​ സ്​ത്രീ

text_fields
bookmark_border
ഹിപ്പോയുടെ വായിലേക്ക്​ പ്ലാസ്റ്റിക്​ കുപ്പിയും മാലിന്യങ്ങളും എറിഞ്ഞു; വിഡിയോ വൈറലായതോടെ മാപ്പ്​ പറഞ്ഞ്​ സ്​ത്രീ
cancel

ഇന്തോനേഷ്യയിലെ സഫാരി പാർക്കിലാണ്​ സംഭവം നടന്നത്​. പാർക്കിലെ ഹിപ്പോപൊട്ടാമസിന്‍റെ വായിലേക്ക് സന്ദർശകരിലൊരാൾ​ പ്ലാസ്റ്റിക്​ കുപ്പിയെറിഞ്ഞുകൊടുക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. സിന്‍റിയ അയു, എന്ന സ്​ത്രീ ദൃശ്യംപകർത്തി ടിക്​ടോക്കിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ്​ ചെയ്തു. വീഡിയോ വൈറലായതോടെ അത് ചെയ്തയാളെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്നായി ആളുകളുടെ ആവശ്യം.സന്ദർശകരിൽ നിന്നും എന്തെങ്കിലും ഭക്ഷണം പ്രതീക്ഷിച്ച്​ വായ തുറന്നുവെച്ച ഹിപ്പോപൊട്ടാമസിനായിരുന്നു, പ്ലാസ്റ്റിക്​ കുപ്പിയും മാലിന്യങ്ങളും എറിഞ്ഞുകൊടുത്തത്​.

കാറിനുള്ളിൽ നിന്ന്​ ഒരു സ്​ത്രീ പ്ലാസ്റ്റിക്​ ബോട്ടിൽ ഹിപ്പോയുടെ വായിലേക്ക്​ എറിയുന്നത്​ താൻ കണ്ടതായി ദൃശ്യം പകർത്തിയ സ്​ത്രീ പറഞ്ഞു. 'അവരെ എനിക്ക്​ തടയാനായില്ല.. ഞാൻ ഹോണടിച്ചിരുന്നു. എന്നാൽ, അവർ എന്നെ ​ശ്രദ്ധിച്ചിരുന്നില്ല. പകരം ഞാൻ ഓഫീസർമാരെ സഹായത്തിന്​ വിളിക്കുകയാണ്​ ചെയ്​തത്​. -സിന്‍റിയ ന്യൂസ്​ഫ്ലെയറിനോട്​ പ്രതികരിച്ചു. പ്ലാസ്റ്റിക്​ ​കുപ്പി മാത്രമായിരുന്നില്ല, അവർ ആ മൃഗത്തിന്‍റെ വായിലേക്ക്​ വലിച്ചെറിഞ്ഞത്​... ഒപ്പം മറ്റ്​ മാലിന്യങ്ങളുമുണ്ടായിരുന്നു... വായിലേക്ക്​ മാലിന്യം എറിയുന്നതിന്‍റെ ദൃശ്യങ്ങൾ എനിക്ക്​ പകർത്താൻ കഴിഞ്ഞില്ല... എന്നാലും, അതിനെല്ലാം സാക്ഷിയായി അവിടെ കുറേപേരുണ്ടായിരുന്നു... -അവർ കൂട്ടിച്ചേർത്തു. അതേസമയം, ഹിപ്പോപൊട്ടാമസിനെ പരിശോധിച്ച മൃഗശാല അധികൃതർക്ക്​ അതിന്‍റെ വായിൽ നിന്ന്​ പ്ലാസ്റ്റിക്​ ബോട്ടിൽ, ട്വിഷ്യു എന്നിവ ലഭിച്ചിട്ടുണ്ട്​.

ഇന്തോനേഷ്യയിലെ ചാരിറ്റി ആനിമൽ ഡിഫൻഡേഴ്​സിലെ ഡോനി ഹെർദാറു എന്നയാൾ പങ്കുവെച്ചതോടെ വിഡിയോക്ക്​ കൂടുതൽ കാഴ്​ച്ചക്കാരെ ലഭിച്ചു. പിന്നാലെ, കാറിന്‍റെ നമ്പർ പ്ലേറ്റ്​ ഉപയോഗിച്ച്​ കുറ്റക്കാരിയെ കണ്ടെത്തുകയും ചെയ്​തു. ഖദീജ എന്ന്​ പേരായ സ്​​ത്രീയായിരുന്നു സംഭവത്തിന്​ പിന്നിൽ. എന്നാൽ, താൻ മനഃപ്പൂർവ്വം ചെയ്​തതല്ലെന്നും, അബദ്ധം സംഭവിച്ചതാണെന്നുമായിരുന്നു അവരുടെ വിശദീകരണം. ഒടുവിൽ അവർ മാപ്പ്​ പറയുകയും ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indonesiaviral videohippopotamuses
News Summary - Video of woman throwing plastic bottle into hippos mouth in Indonesia causes outrage
Next Story