Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'അവർ കുഞ്ഞുങ്ങളല്ലേ,...

'അവർ കുഞ്ഞുങ്ങളല്ലേ, എന്തിനാണ്​ മിസൈൽ ഇട്ട്​ അവരെ കൊന്നത്​? -ഗസ്സയുടെ കണ്ണീരായി നദീൻ

text_fields
bookmark_border
അവർ കുഞ്ഞുങ്ങളല്ലേ, എന്തിനാണ്​ മിസൈൽ ഇട്ട്​ അവരെ കൊന്നത്​? -ഗസ്സയുടെ കണ്ണീരായി നദീൻ
cancel

'അവർ കുഞ്ഞുങ്ങളല്ലേ. എന്തിനാണ്​ മിസൈൽ ഇട്ട്​ ​അവരെ കൊല്ലുന്നത്​? എന്തു തെറ്റാണ്​ ഞങ്ങൾ ചെയ്​തത്​?' - ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ നിന്നുള്ള പത്തുവയസ്സുകാരിയുടെ കണ്ണീരിൽ കുതിർന്ന ഈ ചോദ്യങ്ങൾ ലോകത്തോട്​ മുഴുവനുമാണ്​.

ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ തകർന്നടിഞ്ഞ കെട്ടിട അവശിഷ്​ടങ്ങൾക്ക്​ അരികിൽ നിന്ന്​ നിസ്സഹായതയോടെ പൊട്ടിക്കരയുന്ന നദീൻ അബ്​ദുൽ തെയ്​ഫ്​ എന്ന പത്തുവയസ്സുകാരിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​. സഹജീവികൾക്കുവേണ്ടി ഒന്നും ചെയ്യാൻ കഴിയാത്തതിന്‍റെ നിസ്സഹായതയും നിരാശയും 'ഞാൻ വെറും പത്തുവയസ്സുകാരി മാത്രമാണല്ലോ' (I am just 10) എന്ന വാക്കുകളിൽ പ്രതിഫലിപ്പിക്കുന്ന നദീനിന്‍റെ വിഡിയോ ഇതിനകം 70 ലക്ഷത്തിലേറെ പേരാണ്​ കണ്ടിരിക്കുന്നത്​.

തന്‍റെ അയല്‍വാസികളായ എട്ട്​ കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളും കൊല്ലപ്പെടുന്നത് കണ്‍മുന്നില്‍ കണ്ടതിന്‍റെ വേദനയാണ് നദീനിന്‍റെ വാക്കുകളിലുള്ളത്​. മുസ്​ലിങ്ങളായത്​ കൊണ്ട്​ ഇസ്രായേലികൾ തങ്ങളെ വെറുക്കുന്നു എന്നാണ്​ മുതിർന്നവർ പറയുന്നതെന്നും ഇത്ര വെറുക്കാൻ തങ്ങൾ എന്ത്​ ചെയ്​തു എന്നുമാണ്​ നദീൻ ചോദിക്കുന്നത്​. മിഡിൽ ഈസ്റ്റ് ഐ എന്ന ട്വിറ്റർ പേജാണ്​ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​.

നദീൻ അബ്​ദുൽ തെയ്​ഫിന്‍റെ വാക്കുകൾ-

'ഇതൊക്കെ കണ്ടിട്ടും എനിക്ക്​ ഒന്നും ചെയ്യാൻ കഴിയുന്നില്ല. എനിക്ക്​ എന്ത്​ ചെയ്യാൻ കഴിയുമെന്നാണ്​ നിങ്ങൾ പ്രതീക്ഷിക്കുന്നത്​. ഇതെല്ലാം ശരിയാക്കുമെന്നോ... എനിക്ക്​ പത്ത്​ വയസ്സേയുള്ളു. ഒരു ഡോക്​ടറോ മറ്റെന്തെങ്കിലുമൊക്കെയോ ആയിരുന്നെങ്കിൽ എന്ന്​ ഞാൻ ആഗ്രഹിച്ചുപോകുന്നു. എങ്കില്‍ എനിക്കെന്‍റെ ആളുകളെ സഹായിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, പറ്റില്ലല്ലോ. ഞാൻ വെറുമൊരു കുട്ടിയല്ലേ.

എന്തുചെയ്യണമെന്ന്​ എനിക്ക്​അറിയില്ല. ഇതൊക്കെ കണ്ട്​ ഭയമുണ്ട്​, പക്ഷേ അതത്ര വലുതുമല്ല. ദിവസവും ഇതൊക്കെ കണ്ട് ഞാന്‍ കരയുകയാണ്. ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്​- എന്തുകൊണ്ടാണ്​ ഞങ്ങൾക്കിതൊക്കെ സംഭവിക്കുന്നതെന്ന്​. ഇങ്ങനെയൊക്കെ സംഭവിക്കാൻ ഞങ്ങൾ എന്ത്​ ചെയ്​തു എന്ന്​. എന്‍റെ വീട്ടുകാർ പറയുന്നു, അവർ (ഇ​സ്രായേലികൾ) ഞങ്ങളെ വെറുക്കുന്നു എന്ന്​. നമ്മൾ മുസ്​ലിമുകളായതുകൊണ്ട്​ അവർ നമ്മളെ ഇഷ്​ടപ്പെടുന്നില്ലെന്ന്​. ഇത്രയൊക്കെ ചെയ്യുന്നതിന്​ മുസ്​ലിമുകൾഎന്തുതെറ്റാണ്​ നിങ്ങളോട്​ ചെയ്​തത്​? എന്‍റെ ചുറ്റും നിൽക്കുന്ന ഈ കുട്ടികളെ കണ്ടില്ലേ. അവരും (കൊല്ലപ്പെട്ട കുട്ടികൾ) വെറും കുട്ടികളായിരുന്നു. എന്തിനാണ്​ നിങ്ങൾ അവർക്കുനേരെ മിസൈലുകൾ വർഷിച്ച്​ അവരെ കൊന്നത്? അത്​ ശരിയായില്ല, അത്​ ശരിയായില്ല.'

അതിനിടെ, തുടർച്ചയായ ഏഴ്​ ദിവസത്തെ ഇസ്രായേൽ ബോംബിങിൽ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 170 കവിഞ്ഞു. കൊല്ലപ്പെട്ടവരില്‍ 42 പേര്‍ കുട്ടികളാണ്​, 22 പേര്‍ സ്ത്രീകളും. പ്രിയപ്പെട്ടവരെ മുഴുവന്‍ നഷ്​ടമായ കുട്ടികളും കുഞ്ഞുങ്ങള്‍ കൺമുന്നിൽ കൊല്ലപ്പെടുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന മാതാപിതാക്കളുമെല്ലാം നൊമ്പരക്കാഴ്ചയാകുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israelpalastinegaza attackNadine Abdel Taif
News Summary - Video of weeping Gaza girl goes viral
Next Story