Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ശൈഖ് ഹംദാനും അജ്മാൻ ഭരണാധികാരിയും ലണ്ടനിൽ; കൂടിക്കാഴ്ച വീഡിയോ വൈറൽ
text_fieldsbookmark_border
ദുബൈ: ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അജ്മാൻ കിരീടാവകാശി ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമിയും തമ്മിൽ ലണ്ടനിൽ നടന്ന കൂടിക്കാഴ്ചയുടെ വീഡിയോ വൈറലായി.
ലണ്ടനിലെ ചെറിയൊരു തെരുവിലാണ് ഇരുവരുടെയും അപ്രതീക്ഷിത കൂടിക്കാഴ്ച നടന്നത്. സാധാരണ വേഷത്തിലായിരുന്നു ഇരുവരും. ശൈഖ് ഹുമൈദിനെ കണ്ടതും റോഡ് മുറിച്ചുകടന്ന് ഓടിയെത്തുന്ന ശൈഖ് ഹംദാൻ അദ്ദേഹത്തിെൻറ നെറുകയിൽ ഉമ്മവെക്കുകയും ചെയ്തു. യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് റാശിദ് ബിൻ ഹുമൈദ് അൽ നുൈഎമിയും ഒപ്പമുണ്ടായിരുന്നു. ശൈഖ് ഹംദാൻ തന്നെയാണ് വീഡിയോ തെൻറ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തത്. ദിവസങ്ങളായി ശൈഖ് ഹംദാൻ ലണ്ടനിലുണ്ട്.
Next Story
