Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightകാമറയുടെ 'രുചിനോക്കി'...

കാമറയുടെ 'രുചിനോക്കി' ഭീമൻ സ്രാവ്: വൈറലായി വിഡിയോ

text_fields
bookmark_border
കാമറയുടെ രുചിനോക്കി ഭീമൻ സ്രാവ്: വൈറലായി വിഡിയോ
cancel
Listen to this Article

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെടുന്ന കൗതുകകരമായ വിഡിയോകൾക്ക് കാഴ്ച്ക്കാരേറെയാണ്. ഇത്തരം വിഡിയോകൾക്ക് ഭാഷാ-ദേശ അതിർത്തികൾ ഒന്നും ബാധിക്കില്ല. ഇത്തരത്തിൽ കാമറ വിഴുങ്ങിയ കടുവസ്രാവിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സിമി ഡാ കിഡ് എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് കൗതുകകരമായ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാമറക്കരികിലൂടെ നീന്തുകയായിരുന്ന സ്രാവ് പെട്ടെന്ന് കാമറ വായിലാക്കുന്നതും അത് വിഴുങ്ങാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

കാമറയാകട്ടെ, സ്രാവിന്‍റെ വായ്ക്കകത്തെ ഓരോ കണികകളും പകർത്തുകയും ചെയ്യുന്നുണ്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഭീകരനായ സ്രാവിന്‍റെ വായ്ക്കകത്തെ കാഴ്ചകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ‍നെറ്റിസൺസ്.

ഇതിനോടകം 78,000ലധികം പേരാണ് വീഡിയോ കണ്ടത്. 5000ത്തിലധികം ആളുകൾ വിഡിയോക്ക് ലൈക്കടിച്ചു. നിരവധിയാളുകളാണ് വിഡിയോക്ക് താഴെ കമന്റുകളുമായെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral videosharkinsta360
News Summary - video of shark swallowing camera goes viral
Next Story