ഫുട്ബോൾ മത്സരത്തിനിടെ താരമായി പൊലീസ് നായ- VIDEO
text_fieldsഫീൽഡ് ഗെയിമുകൾക്കിടയിലുള്ള മൃഗങ്ങളുടെ കടന്നുകയറ്റം രസകരമായ കാഴ്ച തന്നെയാണ്. ബ്രസീലിൽ നിന്നുള്ള ഒരു പൊലീസ് നായയുടെ രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫുട്ബോൾ കണ്ട് ആവേശം കൂടിയ നായ ഫീൽഡിലിറങ്ങി പന്തും കടിച്ചെടുത്ത് ഓടുന്നതിന്‍റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
നോട്ടിക്കോയും റെട്രോയും തമ്മിലുള്ള മത്സരത്തിനിടെ ദി കാംപിയോനാറ്റോ പെർനാമ്പുകാനോ ഡി ഫ്യൂട്ടേബോളിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കെ-9 സ്ക്വാഡിന്റെ ഭാഗമായ നായയാണ് മത്സരത്തിനിടെ മൈതാനത്തേക്ക് ഓടിയെത്തിയത്.
നായ കളിക്കളത്തിൽ ഓടുന്നതും കളിക്കാരുമായി ചങ്ങാത്തം കൂടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിന് പിന്നാലെ ഫുട്ബോൾ കടിച്ചെടുത്ത് മൈതാനത്തിന് ചുറ്റും നായ ഓടുന്നതും കാണാനാകും.
കുറച്ചു സമയത്തെ അധ്വാനത്തിന് ശേഷം ഉദ്യോഗസ്ഥർ നായയെ തിരികെ കൊണ്ടുപോകുന്നുണ്ട്. ഏതായാലും വികൃതിയായ നായയുടെ കുസൃതികൾ കണ്ട് സന്തോഷത്തിലാണ് സോഷ്യൽ മീഡിയ.