ആർദ്ര നൃത്തം ചെയ്തപ്പോൾ മിട്ടു പറഞ്ഞു-'മീ ടൂ' -ഏറ്റെടുത്ത് സോഷ്യൽ മീഡിയ
text_fieldsസോഷ്യൽ മീഡിയയിൽ ഇപ്പോൾ 'മിട്ടു കാമ്പയിൻ' ആണ്. നൃത്തച്ചുവടുകൾ വെയ്ക്കാൻ ശ്രമിക്കുന്ന മിട്ടു എന്ന വളർത്തുനായ്യുടെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ആലപ്പുഴ ചേർത്തല തണ്ണീർമുക്കം സ്വദേശിയായ ആർദ്ര പ്രസാദ് പതിവുപോലെ വീട്ടിൽ നൃത്തച്ചുവട് വെയ്ക്കുേമ്പാളാണ് വളർത്തുനായ് മിട്ടു 'മീ ടൂ' (ഞാനുമുണ്ട്) എന്നുപറഞ്ഞ് ഒപ്പം കൂടിയത്.
'ബാഹുബലി'യിലെ 'കണ്ണാ നീ ഉറങ്ങെടാ' എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കുന്ന ആർദ്രക്ക് പിന്നിൽ താളത്തിനൊത്ത് ചുവടുവെയ്ക്കാൻ ശ്രമിക്കുന്ന മിട്ടു ആണ് വീഡിയോയിലുള്ളത്. ആർദ്രയുടെ സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. ശ്രീജിത്ത് തൃക്കര എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ മൂന്നുലക്ഷത്തോളം പേരാണ് കണ്ടത്.
നൃത്തപരിശീലനത്തിനിടെ മിട്ടുവും ഒപ്പം കൂടാറുണ്ടെന്ന് ആർദ്ര പറയുന്നു. വീഡിയോ വൈറലായതോടെ മിട്ടുവിനെ അഭിനന്ദിച്ച് നിരവധി സന്ദേശങ്ങളാണ് ലഭിക്കുന്നത്. തയ്യിടവെളി വീട്ടിൽ റിട്ട. പോളിടെക്നിക് അധ്യാപകൻ ടി.കെ. പ്രസാദിന്റെയും റിട്ട. കെ.എസ്.ഇ.ബി സീനീയർ സുപ്രണ്ട് ഗംഗയുടെയും മകളാണ് ആർദ്ര. എസ്.സി.എം.എസ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ എം.സി.എ വിദ്യാർഥിനിയാണ്.

