Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right​ട്രെയ്നിൽ 'കുതിര...

​ട്രെയ്നിൽ 'കുതിര സവാരി'; കൗതുകത്തോടെ യാത്രക്കാർ

text_fields
bookmark_border
​ട്രെയ്നിൽ കുതിര സവാരി; കൗതുകത്തോടെ യാത്രക്കാർ
cancel
Listen to this Article

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ സീൽദ-ഡയ്മണ്ട് ഹാർബർ ഡൗൺ ലോക്കൽ ട്രെയ്നിലെ കമ്പാർട്ട്മെന്റിലേക്ക് കയറിയ ആളെ കണ്ട് യാത്രക്കാർ ഒന്ന് ഞെട്ടി. പിന്നെ ആ ഞെട്ടൽ കൗതുകമായി. ഒരു കുതിരയായിരുന്നു അവരുടെ സഹയാത്രികൻ.

ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഉടമയോടൊപ്പം ട്രെയിൻ കമ്പാർട്ടുമെന്റിൽ നിൽക്കുന്ന കുതിരയുടെ ചിത്രങ്ങളും വൈറലായി. കന്നുകാലി കുഞ്ഞുങ്ങളെ ലോക്കൽ ട്രെയിനിൽ കൊണ്ടുപോകുന്നത് ബംഗാളിലെ ​ഗ്രാമീണ മേഖലയിൽ പതിവാണെങ്കിലും പൂർണ വളർച്ചയെത്തിയൊരു കുതിര ട്രെയിനിൽ സഞ്ചരിക്കുന്നത് അപൂർവ കാഴ്ചയാണ്. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോയുടെയും ചിത്രങ്ങളുടെയും ആധികാരികത പരിശോധിക്കാൻ ഈസ്റ്റേൺ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal storieshorse in train
News Summary - Video of horse travelling via local train in West Bengal goes viral
Next Story