കൈക്കുഞ്ഞുമായി ട്രാഫിക് ഡ്യൂട്ടിയിൽ വനിത പൊലീസ് ഓഫിസർ; വിഡിയോ വൈറൽ
text_fieldsചണ്ഡീഗഡ്: കൈക്കുഞ്ഞുമായി ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിലെ തിരക്കേറിയ റോഡരികിൽ കുഞ്ഞിനെയും കൈയ്യിലെടുത്ത് ജോലി ചെയ്യുന്ന പൊലീസ് ഓഫിസറുടെ വിഡിയോയാണ് പ്രചരിക്കുന്നത്.
പ്രിയങ്ക എന്ന പൊലീസുകാരിയാണ് കൈക്കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിയത്. ഇതുവഴി കടന്നുപോയ യാത്രക്കാരിലാരോ ആണ് വിഡിയോ പകർത്തിയത്.
രാവിലെ എട്ടിന് ഡ്യൂട്ടിക്ക് നിയോഗിച്ച സ്ഥലത്ത് പ്രിയങ്കയെ കാണാത്തതിനെ തുടർന്ന് റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചിരുന്നെന്ന് പൊലീസ് അധികൃതർ പറഞ്ഞു. പിന്നീട് കുഞ്ഞുമായാണ് പ്രിയങ്ക ജോലിക്കെത്തിയത്. കുഞ്ഞുമായി ജോലി ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെ അവധി എടുക്കാൻ നിർദേശിച്ചെങ്കിലും പ്രിയങ്ക ഡ്യൂട്ടി തുടർന്നതായി പൊലീസ് അധികൃതർ പറഞ്ഞു.
Chandigarh Police Constable Priyanka Controlling the traffic with her baby in her arms at Sector 23-24 Intersection.
— Gagandeep Singh (@Gagan4344) March 5, 2021
Hats off to the Spirit 🙏 @ssptfcchd pic.twitter.com/UoRGbH5d8q
ജോലിയോടുള്ള ഇവരുടെ ആത്മാർഥതയെ നെറ്റിസൺസ് പ്രകീർത്തിക്കുമ്പോഴും കുഞ്ഞിന്റെ സുരക്ഷയെ പരിഗണിക്കണമെന്ന് മറ്റുചിലർ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിനെയുമെടുത്ത് ജോലി ചെയ്യേണ്ടിവരുന്ന സാഹചര്യം ഉന്നത ഓഫിസർമാർ അന്വേഷിക്കണമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
(video courtesy: Twitter)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

