'വാടാ മക്കളേ'- കൗതുകക്കാഴ്ചയായി പെൺപുലിയുടെയും കുഞ്ഞുങ്ങളുടെയും വിഡിയോ
text_fieldsമൃഗങ്ങൾ ഉൾപ്പെട്ട വിഡിയോ എന്നും സമൂഹ മാധ്യമങ്ങളിൽ ൈവറലാണ്. കുഞ്ഞുങ്ങൾ കൂടിയുണ്ടെങ്കിൽ പറയുകയും വേണ്ട. അത്തരമൊരു വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡോ. എം.വി. റാവു. ഒരു പെൺപുള്ളിപ്പുലിയും രണ്ട് കുഞ്ഞുങ്ങളും റോഡ് മുറിച്ചുകടക്കുന്ന വിഡിയോ ആണിത്.
വിദേശത്തെ ഏതോ വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്ന് വിനോദസഞ്ചാരികളിലാരോ പകർത്തിയ ദൃശ്യമാണിത്. നിർത്തിയിട്ടിരിക്കുന്ന കാറുകളെ ഗൗനിക്കാതെ അമ്മപ്പുലി കുഞ്ഞുങ്ങളെയും കൊണ്ട് റോഡ് മുറിച്ചുകടക്കുകയാണ്. അമ്മ മറുവശം എത്തിയിട്ടും കുഞ്ഞുങ്ങളിലൊന്ന് റോഡിൽ തന്നെ നിൽക്കുന്നു. അമ്മ തിരികെയെത്തി ആ കുഞ്ഞിനെയും കൂട്ടിപ്പോകുന്നതും വിഡിയോയിൽ കാണാം. കുട്ടികളുടെ കുസൃതിയും അമ്മയുടെ കരുതലും ദൃശ്യം അനുഭവപ്പെടുത്തുന്നു.
'കാടിെൻറ ശരിക്കുള്ള അവകാശികൾക്ക് വഴി വിട്ടുകൊടുക്കൂ' എന്ന കാപ്ഷനോടെയാണ് ഡോ. എം.വി. റാവു വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

