ബെഡ്റൂമിലേക്ക് പോയാൽ ഇന്ത്യ, ഭക്ഷണം കഴിക്കാനിരുന്നാൽ മ്യാന്മർ; ഇതുപോലൊരു വീട് കണ്ടിട്ടുണ്ടോ
text_fieldsനാഗാലാൻഡിൽ പകുതി ഇന്ത്യയിലും പകുതി മ്യാന്മറിലുമായി കിടക്കുന്ന അതിർത്തി ഗ്രാമമാണ് ലോങ്വ. നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് 380 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. രാജ്യാതിർത്തിക്ക് വലിയ പ്രാധാന്യമില്ലാത്ത ഇവിടുത്തുകാർക്ക് രണ്ട് രാജ്യവും പൗരത്വം നൽകിയിട്ടുണ്ട് എന്നതാണ് പ്രത്യേകത.
പ്രധാനമായും കൊന്യാക് എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഗോത്രവർഗ്ഗക്കാരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. 745 വീടുകളിലായി 6703 ആളുകളാണ് ഇവിടെയുള്ളത്. ഈ ഗ്രാമത്തെ കുറിച്ചുള്ള രസകരമായ വിശേഷങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് നാഗാലാൻഡ് ഉന്നതവിദ്യാഭ്യാസ ഗോത്രകാര്യ മന്ത്രിയായ ടെംജെൻ ഇംന അലോങ്.
ലോങ്വയിലെ ഗോത്രത്തലവൻ അംഖ് എന്നാണ് അറിയപ്പെടുന്നത്. ഈ രാജാവ് പല ഗ്രാമങ്ങളുടെയും തലവനാണ്. ഒന്നിലധികം വിവാഹം കഴിക്കാൻ അവർക്ക് അനുവാദമുണ്ട്.
ഗ്രാമത്തിലെ ഏറ്റവും വലിയ വീടുകളിലൊന്നാണ് അംഖിന്റെ വീട്. ഇതിന്റെ പ്രത്യേകത, ഇന്ത്യ-മ്യാന്മർ അതിർത്തി കടന്നുപോകുന്നത് ഈ വീടിനുള്ളിലൂടെയാണെന്നതാണ്. വീടിന്റെ കിടപ്പുമുറി ഉൾപ്പെടുന്ന ഭാഗം ഇന്ത്യയിലും അടുക്കളയും തീൻമേശയും ഉൾപ്പെടുന്ന ഭാഗം മ്യാന്മറിലുമാണ്. ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ ഉറങ്ങിയെഴുന്നേൽക്കുന്ന കുടുംബം ഭക്ഷണം കഴിക്കുന്നത് മ്യാന്മറിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

