Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Zaydek and his mom
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഫുട്​ബാൾ മത്സരത്തിനിടെ...

ഫുട്​ബാൾ മത്സരത്തിനിടെ ​​​ഗ്രൗണ്ടിലേക്കോടി രണ്ടുവയസുകാരൻ, പിറകെയോടി അമ്മ; വിഡിയോ വൈറൽ

text_fields
bookmark_border

വാഷിങ്​ടൺ: ​ലോകത്തുതന്നെ ഏറ്റവും പ്രയാസമേറിയ ജോലി​യാണ്​ കുട്ടികളെ പരിപാലിക്കൽ. കുട്ടികളുടെ ഓരോ കുസൃതിക്കും പഴികേൾക്കുക മാതാപിതാക്കൾക്കാകും. എന്നാൽ, രണ്ടുവയസുകാരന്‍റെ കുസൃതിയിൽ വൈറലാകുകയായിരുന്നു ഈ അമ്മ.

യു.എസിൽ എഫ്​.സി സിൻസിനാറ്റിയും ഒർലാൻഡോ സിറ്റി എസ്​.സിയും തമ്മിലുള്ള ഫുട്​ബാൾ മത്സരത്തിനിടെയാണ്​ സംഭവം. കളി നടക്കുന്നതിനിടെ ​ഗ്രൗണ്ടിന്​ നടുവിലേക്ക്​ ഓടുകയായിരുന്നു കുട്ടി. പിറകെ അമ്മയും. ഗ്രൗണ്ടിൽ മധ്യഭാഗത്ത്​ എത്തുന്നതിന്​ തൊട്ടുമുമ്പായി അമ്മ മകനെ എടുത്ത്​ തിരികെയോടി. അമ്മയുടെയും മകന്‍റെയും ദൃശ്യങ്ങൾ പിന്നീട്​ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു.

ഗ്രൗണ്ടിൽ മത്സരം നടന്നുകൊണ്ടിരിക്കേ, ഒാടുന്ന കുട്ടിയെയും പിറകെയോടുന്ന അമ്മയെയും വിഡിയോയിൽ കാണാം. മകനെ പിടികൂടുന്നതിനിടെ ഇരുവരും ഗ്രൗണ്ടിൽ വീഴുന്നതും പിന്നീട്​ കുഞ്ഞിനെ എടുത്ത്​ ഇരിപ്പിടത്തിലേക്ക്​ ഓടുന്നതും വിഡിയോയിലുണ്ട്​.

ഫോ​ട്ടോ ജേണലിസ്റ്റായ സാം ഗ്രീനെയാണ്​ ട്വിറ്ററിൽ ആദ്യം അമ്മയ​ുടെയും കുഞ്ഞിന്‍റെയും ചിത്രം പങ്കുവെച്ചത്​. പിന്നീട്​ മേജർ ലീഗ്​ സോക്കറിന്‍റെ ഔ​േദ്യാഗിക ട്വിറ്റർ ഹാൻഡിലിലും വിഡിയോ പങ്കുവെച്ചു.

കുസൃതിക്കുടുക്കയായ കുഞ്ഞിനെയും അമ്മയെയും സമൂഹമാധ്യമങ്ങൾ പിന്നീട്​ തിരിച്ചറിച്ചു. മോസ്​കോ, ഒഹിയോയിലെ സൈഡെക്​ കാർപെന്‍ററും അമ്മ മോർഗൻ ടക്കറുമാണ്​ വിഡിയോയിൽ. ആദ്യമായി ഫുട്​ബാൾ കളി കാണാനായി കാർപെന്‍ററുമായി എത്തിയതായിരുന്നു കുടുംബം.

'അവൻ കമ്പിവേലിക്ക്​ കീഴിലൂടെ ഗ്രൗണ്ടിലേക്ക്​ ഓടുകയായിരുന്നു. എന്തുചെയ്യണമെന്ന്​ അറിയില്ലായിരുന്നു. പിന്നീട്​ വേലി ചാടി കടന്ന്​ അവനെ പിടികൂടി തിരികെയെത്തിക്കുകയായിരുന്നു' -മോർഗൻ പറയുന്നു. വിഡിയോക്ക്​ കീഴെ നിരവധി പേരാണ്​ കമന്‍റുകളുമായെത്തിയത്​. കുഞ്ഞിന്‍റെ ഓട്ടത്തിനെ അഭിനന്ദിക്കുന്നവരും കുറവല്ല. ഭാവിയിൽ അവനൊരു ഫുട്​ബാൾ കളിക്കാരനാകുമെന്നായിരുന്നു മിക്കവരുടെയും കമന്‍റ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USFootballViral video
News Summary - Two year old runs into soccer field during match in US Viral video
Next Story