പ്രിയപ്പെട്ടവനേ എനിക്ക് നിന്നെ മിസ് ചെയ്യും... പിന്നാലെ നീ ആരെന്ന ചോദ്യം; ശവപെട്ടിക്ക് മുന്നിൽ ഇടികൂടി കാമുകിമാർ
text_fieldsമെക്സികോ സിറ്റി: മെക്സികോയിലെ വെരാക്രൂസിലെ ഒരു മരണവീട്. ശവപ്പെട്ടിക്ക് ചുറ്റും കൂടിയിരിക്കുന്ന ബന്ധുക്കൾ. എന്നാൽ, അവിടെ അരങ്ങേറിയ ഒരു വിചിത്ര സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരു ശവപെട്ടിക്ക് ചുറ്റും നിന്ന് രണ്ടു സ്ത്രീകൾ പരസ്പരം കൈയാങ്കളിൽ ഏർപ്പെടുന്നതാണ് വിഡിയോ.
മരിച്ചുപോയ വ്യക്തിയുമായി പ്രണയബന്ധം സൂക്ഷിച്ചിരുന്നവരായിരുന്നു സ്ത്രീകളിലിരുവരും. മൃതദേഹം കിടത്തിയിരുന്ന ശവപ്പെട്ടിക്ക് തൊട്ടടുത്ത് വെച്ചായിരുന്നു സംഭവം. മരിച്ചയാളുമായി രണ്ടുപേരും പ്രണയത്തിലായിരുന്നു എന്ന തിരിച്ചറിവാണ് ഇവർ തമ്മിലുള്ള വലിയ വഴക്കിന് കാരണമായത്.
സ്ത്രീകളിലൊരാൾ ശവപെട്ടിക്ക് സമീപമെത്തി മരിച്ച വ്യക്തിക്ക് വൈകാരിക യാത്രയയപ്പ് നൽകിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘പ്രിയപ്പെട്ടവനേ എനിക്ക് നിന്നെ മിസ് ചെയ്യും’ -എന്ന് സ്ത്രീകളിലൊരാൾ പറഞ്ഞു. ശവസംസ്കാര ചടങ്ങിനെത്തിയ മറ്റൊരു സ്ത്രീ ഇതുകേൾക്കുകയും ‘നീ ആരാണ്?’ എന്നു ചോദിക്കുകയും ചെയ്തു. ഇതോടെ ദുഃഖിതയായ സ്ത്രീ മരിച്ച വ്യക്തിയുടെ കാമുകിയാണെന്ന് വെളിപ്പെടുത്തി. ചോദ്യം ചോദിച്ച സ്ത്രീയും കാമുകിയാണെന്ന് അവകാശപ്പെട്ടതോടെ വാഗ്വാദത്തിന് തുടക്കമാകുകയായിരുന്നു. വാക്കുതർക്കം പിന്നീട് അക്രമത്തിലേക്ക് വഴിമാറി.
വിഡിയോയിൽ ശവപെട്ടിക്ക് മുകളിലൂടെ രണ്ട് സ്ത്രീകളും പരസ്പരം പോരടിക്കുന്നത് കാണാം. സംഘർഷത്തിനിടെ ശവപ്പെട്ടിയുടെ മൂടി തെന്നിമാറുകയും ചെയ്യുന്നുണ്ട്. ഇതുകണ്ട് പരിഭ്രമിച്ച് നിൽക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം.
വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ആശങ്കയോടെയും അത്ഭുതത്തോടെയുമാണ് വിഡിയോയെ പലരും സമീപിച്ചത്. കമന്റുകളിൽ നർമം കലർത്തിയവരുമുണ്ടായിരുന്നു. ‘ബ്രോ ശവപെട്ടിയിൽനിന്ന് ഓടിപ്പോയോ’ എന്നാണ് ഒരാൾ എഴുതിയത്. ‘ഈ വിഷയം സമാധാനപരമായി പരിഹരിക്കാൻ ആർക്കും കഴിയില്ല’ എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

