Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightട്രക്കിൽ കൊണ്ടുപോയ...

ട്രക്കിൽ കൊണ്ടുപോയ 4,500 കിലോ പടക്കങ്ങൾക്ക് തീപിടിച്ചു; ആകാശത്ത് വർണ്ണ പ്രഭ, വൈറലായി വിഡിയോ

text_fields
bookmark_border
Truck carrying over 4,500 kg of fireworks catches fire
cancel
Listen to this Article

ആകാശത്ത് വർണ്ണക്കാഴ്ചകളൊരുക്കുന്ന വെടിക്കെട്ടുകളുടെ വിഡിയോകൾക്ക് സാമൂഹമാധ്യമങ്ങളിൽ ധാരാളം ആരാധകരുണ്ട്. എന്നാൽ നടുറോഡിൽ വെടിക്കെട്ട് നടന്നാലോ? അമേരിക്കയിലെ ന്യൂജേഴ്സിയിലെ ഹെവേയിലുണ്ടായ ഒരു വെടിക്കെട്ടിന്‍റെ വിഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ജൂലൈ 4ന് യു.എസ് സ്വാതന്ത്ര്യ ദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ന്യൂജേഴ്സിയിലെ അന്താരാഷ്ട്ര ഹൈവേയിൽ ഈ അപ്രതീക്ഷിത വെടിക്കെട്ട് നടന്നത്.

ഞായറാഴ്ച പുലർച്ചെയോടെയാണ് 4,500 കിലോ പടക്കങ്ങൾ കൊണ്ടുപോയ ട്രക്കിന് തീപിടിച്ചത്. ടയർ കത്തുന്നത് കണ്ട ഡ്രൈവർ ട്രക്ക് നിർത്തുകയായിരുന്നെന്നും സംഭവത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണെന്നും പൊലീസ് പറഞ്ഞു. ഹൈവേയിൽ ഈ അപ്രതീക്ഷ വെടിക്കെട്ട് കണ്ടതോടെ യാത്രക്കാർ സംഭവം ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയുമായിരുന്നു.

കഴിഞ്ഞ വർഷം നവംബറിൽ, ഒഹായോയിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അജ്ഞാതർ വലിയ പടക്കം ട്രക്കിലേക്ക് എറിഞ്ഞതാണ് സ്ഫോടനത്തിന് കാരണമായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USNew Jersey
News Summary - Truck carrying over 4,500 kg of fireworks catches fire, lights up sky
Next Story