Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightയൂനിവേഴ്സിറ്റി ലാബ്...

യൂനിവേഴ്സിറ്റി ലാബ് ഉദ്ഘാടനം ചെയ്ത് ചാൾസ് ഡാർവിൻ എന്ന ആമ; വൈറലായി വിഡിയോ

text_fields
bookmark_border
Tortoise Inaugurates UK University Lab By Cutting Ribbon With Teeth
cancel
Listen to this Article

നിരവധി ഉദ്ഘാടന ചടങ്ങുകളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ സർവസാധാരണമാണ്. എന്നാൽ ഒരു യൂനിവേഴ്സിറ്റി ലാബിന്‍റെ പഴയ ഉദ്ഘാടന വിഡിയോ ആണ് സാമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

ചാൾസ് ഡാർവിൻ എന്നുപേരുള്ള ആമ ബ്രിട്ടനിലെ ലിങ്കൺ യൂനിവേഴ്സിറ്റിയിലെ സയൻസ് ലാബ് ഉദ്ഘാടനം ചെയുന്നതാണ് വിഡിയോയിൽ. രസകരമായ വീഡിയോകളും ട്വീറ്റുകളും പങ്കുവെക്കുന്ന ബ്യൂട്ടിൻഗെബയ്ഡൻ എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചത്.

യൂനിവേഴ്സിറ്റിയിലെ അന്തേവാസിയായ ഡാർവിനെ പ്രഫസറായ ചെറിസ് പാക്മാൻ പിടിച്ചുനിൽക്കുന്നതും ഡാർവിൻ ഇലകൾ കൊണ്ട് നിർമിച്ച റിബൺ പല്ലുകൊണ്ട് മുറിക്കുന്നതും വീഡിയോവിൽ കാണാം. 2015 ൽ ബി.ബി.സി വാർത്തയുടെ ഭാഗമായി പുറത്തുവിട്ടതാണ് ഈ വിഡിയോ. ഇതിനകം 9.2 മില്യൺ ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു. നിരവധി പേരാണ് വിഡിയോക്ക് കമന്‍റുകളുമായി എത്തുന്നത്.

Show Full Article
TAGS:Tortoiseviral video
News Summary - Tortoise Inaugurates UK University Lab By Cutting Ribbon With Teeth
Next Story