Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightനിങ്ങൾ ഏത്...

നിങ്ങൾ ഏത് ചിന്താഗതിക്കാരനാണെന്ന് അറിയണോ? ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം പറ‍യും

text_fields
bookmark_border
Optical illusion
cancel
Listen to this Article

മായക്കാഴ്ച നിറഞ്ഞ ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ വൈറൽ താരം. ഈ ചിത്രത്തിന്‍റെ പ്രത്യേകതയെന്താണെന്നല്ലേ? നിങ്ങളുടെ മനസ്സ് ചിന്തിക്കുന്നതെന്താണെന്ന് മനസിലാക്കാൻ ഈ ചിത്രം കൊണ്ട് സാധിക്കുമെന്നതു തന്നെ. ഫാക്ട് ഫാക്ടറീസ് എന്ന ബ്ലോഗാണ് ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രം പങ്കുവച്ചത്. മനുഷ്യന്‍റെ ചിന്തകളിലെ സ്ത്രൈണതയേയും പൗരുഷത്തേയും വിലയിരുത്തുന്നതിനായി ഡഫ്നാ ജോയൽ എന്ന ന്യൂറോ സയന്‍റിസ്റ്റാണ് ചിത്രത്തിന് പിന്നിൽ. ലിംഗഭേദം എങ്ങനെയാണ് രൂപപ്പെടുന്നതും മനുഷ്യനെ ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മാനസികപരമായി എങ്ങനെയാണ് വേർതിരിക്കുന്നതെന്നും കണ്ടെത്താൻ ഈ ശാസ്ത്രജ്ഞയുടെ തലയിലുദിച്ച കിറുക്കൻ ബുദ്ധി സമൂഹമാധ്യമങ്ങളിലാകെ ചർച്ചയാവുകയാണ്.

ചിത്രത്തിൽ കാണുന്ന മനുഷ്യരൂപം നിങ്ങളുടെ അടുത്തേക്ക് വരുന്നതായാണോ, അകലേക്ക് ഓടി മറയുന്നതായാണോ തോന്നുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് നമ്മുടെ ചിന്തകളിലെ സ്ത്രൈണവും, പൗരുഷവുമായ സ്വഭാവത്തെ മനസ്സിലാക്കുന്നത്.

ചിത്രത്തിൽ കാണുന്ന രൂപം അടുത്തേക്ക് വരുന്നതായാണ് തോന്നുന്നതെങ്കിൽ നിങ്ങളുടെ ചിന്തകൾ കൂടുതലും പൗരുഷമായിരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. വിശകലന വൈദഗ്ധ്യം ഉപയോഗിച്ച് ഇക്കൂട്ടർ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ജീവിതത്തിലെ പ്രയാസകരമായ പ്രതിബന്ധങ്ങളെ മറികടക്കാനും ശ്രമിക്കുന്നു. മാത്രമല്ല എന്തെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതൽ അറിയണമെന്ന് ജിജ്ഞാസ തോന്നിയാൽ എളുപ്പത്തിൽ പഠിച്ചെടുക്കാനും ഈ വിഭാഗക്കാർക്ക് സാധിക്കും. ഒരു വിഷയത്തെ എങ്ങനെ സമീപിക്കണം എന്നതിൽ നിലപാട് എടുക്കുന്നത് വരെ ഇവരുടെ എല്ലാ ഊർജ്ജവും പ്രസ്തുത വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ചായിരിക്കും മുന്നോട്ട് പോകുക എന്ന് സാരം.

ഒന്നിലധികം പ്രവൃത്തികളിൽ ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർക്ക് പ്രയാസമായിരിക്കും. ഒരു സമയത്ത് ഒരു കാര്യത്തിൽ മാത്രമായിരിക്കും ഇവർക്ക് ശ്രദ്ധിക്കാൻ താത്പര്യം. മാത്രമല്ല ഏതെങ്കിലും വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചാൽ മറ്റുള്ളവരെ വിഷയം ബോധ്യപ്പെടുത്താനും ഇക്കൂട്ടർക്ക് പ്രത്യേക കഴിവാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇനി ചിത്രത്തിലെ രൂപം നിങ്ങളിൽ നിന്ന് ഓടി മറയുകയാണെങ്കിലോ? ഇക്കൂട്ടരുടെ ചിന്തകൾ സ്ത്രൈണമായിരിക്കും. അതായത് ഇത്തരക്കാരുടെ വൈദഗ്ധ്യവും യുക്തിയും പാരമ്യത്തിലായിരിക്കും. യുക്തിയും, വിവേകവുമായിരിക്കും ഇക്കൂട്ടരെ മുന്നോട്ട് നയിക്കുന്നത്. തീരുമാനങ്ങൾ എടുക്കുമ്പോൾ തിരക്കുകൂട്ടുന്ന ശീലക്കാരല്ല ഇവർ എന്നതും സവിശേഷതയാണ്.

ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുമ്പോഴാണ് ഇവരുടെ തലച്ചോർ‍/ബുദ്ധി ഏറ്റവും മികച്ചതായിരിക്കുക. ഒരേ സമയം ഒന്നിൽ കൂടുതൽ പ്രവർത്തികൾ ചെയ്യുന്നതിലും ഓർമ്മശക്തിയിലും ഇവർ മുന്നിലായിരിക്കും.

സ്ത്രീ-പുരുഷ മസ്തിഷ്കം എങ്ങനെയാണ് പ്രവർത്തിക്കുക എന്നത് സംബന്ധിച്ച മിഥ്യാധാരണകൾ തിരുത്താൻ ഏറെക്കാലമായി കഠിന ശ്രമത്തിലാണ് ന്യൂറോസയന്‍റിസ്റ്റുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viraloptical illusionsocial media
News Summary - This picture speaks about your mind process
Next Story