Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'സിംഹങ്ങൾ വരി വരി...

'സിംഹങ്ങൾ വരി വരി വരിയായ്​'-ലോക സിംഹദിനത്തിൽ ഒരു വൈറൽ വിഡിയോ

text_fields
bookmark_border
സിംഹങ്ങൾ വരി വരി വരിയായ്​-ലോക സിംഹദിനത്തിൽ ഒരു വൈറൽ വിഡിയോ
cancel

ന്യൂഡൽഹി: പ്ലേസ്​കൂൾ വിടു​​േമ്പാൾ കുട്ടികളെയും കൂട്ടി രക്ഷിതാക്കൾ വരുന്നതുപോലെ തോന്നും ഇൗ വിഡിയോ. ഗുജറാത്തിലെ ഗിർ വനത്തിൽ സിംഹങ്ങൾ കുട്ടികളുമായി നടന്നുവരുന്ന വിഡിയോ ലോക സിംഹദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്​.

ഇന്ത്യന്‍ ഫോറസ്​റ്റ്​ സർവിസ് ഉദ്യോഗസ്ഥനായ പർവീൺ കസ്​വാൻ ആണ്​ ട്വിറ്ററിൽ വിഡിയോ പോസ്​റ്റ്​ ചെയ്​തത്​. 'സിംഹങ്ങൾ കൂട്ടമായി നടക്കുന്നതി​െൻറ ഇത്ര മനോഹരമായ വിഡിയോ ഇതിനുമുമ്പ്​ കണ്ടിട്ടുണ്ടാവില്ല​. അവർ ലോക സിംഹദിനം ആഘോഷിക്കാൻ പോകുകയാണ്​' എന്ന കാപ്​ഷനോടെ പങ്കുവെച്ച രണ്ടര ലക്ഷത്തോളം പേരാണ്​ കണ്ടത്​.

കൂട്ടമായി പോകുന്നതിനിടെ ഒരു കാട്ടുചോലയിൽനിന്ന്​ പെൺസിംഹങ്ങളും കുട്ടി സിംഹങ്ങളും വെള്ളം കുടിക്കുന്നതും വിഡിയോയിൽകാണാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal videospride of lionslions in india
News Summary - This majestic video of a pride of lions is crazy viral
Next Story