Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right‘മധുരക്കിനാവിൽ’ മനം...

‘മധുരക്കിനാവിൽ’ മനം നിറഞ്ഞാടി ലീലാമ്മ; ലോകം തിരഞ്ഞ ആ വൈറൽ നർത്തകി ഇവിടെയുണ്ട്

text_fields
bookmark_border
leelamma john
cancel
camera_alt

ലീ​ലാ​മ്മ ജോ​ണി​ന്‍റെ വൈ​റ​ൽ ഡാ​ൻ​സി​ൽ​ നി​ന്ന്​

കൊ​ച്ചി: ‘ഒ​രു മ​ധു​ര​ക്കി​നാ​വി​ൻ ല​ഹ​രി​യി​ലെ​ങ്ങോ കു​ട​മു​ല്ല​പ്പൂ വി​രി​ഞ്ഞു.. അ​തി​ലാ​യി​രം ആ​ശ​ക​ളാ​ലൊ​രു പൊ​ൻ​വ​ല നെ​യ്യും തേ​ൻ​വ​ണ്ടു ഞാ​ൻ’ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഹ്മാ​നും ശോ​ഭ​ന​യും നി​റ​ഞ്ഞാ​ടി​യ അ​ടി​പൊ​ളി പാ​ട്ട്​ മു​ഴ​ങ്ങു​മ്പോ​ൾ സ്റ്റേ​ജി​ൽ ന്യൂ ​ജ​ന​റേ​ഷ​നെ​പ്പോ​ലും തോ​ൽ​പി​ക്കു​ന്ന സ്റ്റെ​പ്പു​ക​ളു​മാ​യി ത​ക​ർ​ക്കു​ക​യാ​ണ് ഒ​രു അ​മ്മൂ​മ്മ.

ചി​ല്ല​റ​യൊ​ന്നും എ​ന​ർ​ജി​യ​ല്ല, കി​ടി​ല​ൻ സ്റ്റെ​പ്പു​ക​ളും അ​പാ​ര​പ്ര​ക​ട​ന​വു​മാ​യി കാ​ഴ്ച​ക്കാ​രെ​യെ​ല്ലാം അ​ടി​പൊ​ളി ‘വൈ​ബി’​ലേ​ക്കെ​ത്തി​ക്കു​ന്ന ആ ​അ​മ്മൂ​മ്മ​യെ തേ​ടി അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നി​റ​യു​ക​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം. ന്‍റെ മോ​നേ അ​മ്മ പൊ​ളി​ച്ച​ടു​ക്കി, ഈ ​പ്രാ​യ​ത്തി​ൽ ഇ​ങ്ങ​നെ​യെ​ങ്കി​ൽ ചെ​റു​പ്പ​ത്തി​ൽ എ​ങ്ങ​നെ​യാ​യി​രി​ക്കും പ്ര​ക​ട​നം, മി​ടു​ക്കി എ​ന്നി​ങ്ങ​നെ ഫേ​സ്ബു​ക്കി​ലും മ​റ്റും പ​ങ്കു​വെ​ച്ച വി​ഡി​യോ​ക്കു കീ​ഴി​ൽ നൂ​റു​ക​ണ​ക്കി​ന് ക​മ​ന്‍റു​ക​ൾ നി​റ​യു​ക​യാ​ണ്.

ആ​രാ​ണീ ചു​റു​ചു​റു​ക്കു​ള്ള ഡാ​ൻ​സു​കാ​രി​യെ​ന്ന് ക​ണ്ട​വ​രെ​ല്ലാം അ​ന്വേ​ഷി​ക്കു​മ്പോ​ൾ എ​റ​ണാ​കു​ളം പ​ള്ളി​ക്ക​ര മ​ലേ​ക്കു​രി​ശ് പ​ള്ളി​ക്കു സ​മീ​പം ക​ണ്ട​ത്തി​ൽ വീ​ട്ടി​ലു​ണ്ട് ഈ ​വൈ​റ​ൽ അ​മ്മൂ​മ്മ. നാ​ട​ക ന​ട​നാ​യി​രു​ന്ന പ​രേ​ത​നാ​യ ജോ​ൺ കെ. ​പ​ള്ളി​ക്ക​ര​യു​ടെ ഭാ​ര്യ​യും ന​ട​നും ഡാ​ൻ​സ​റു​മാ​യ അ​വൈ സ​ന്തോ​ഷി​ന്‍റെ അ​മ്മ​യു​മാ​യ 64കാ​രി ലീ​ലാ​മ്മ ജോ​ണാ​ണ് ഒ​റ്റ​ദി​വ​സം​കൊ​ണ്ട് വൈ​റ​ലാ​യ ന​ർ​ത്ത​കി.

നൃ​ത്ത​ച്ചു​വ​ടു​ക​ളി​ലെ ആ​ക​ർ​ഷ​ണീ​യ​ത മാ​ത്ര​മ​ല്ല, ക​ളി​ക്കി​ടെ മു​ഖ​ത്ത് നൈ​സ​ർ​ഗി​ക​ഭാ​വം നി​റ​ഞ്ഞ ചി​രി​യും കാ​ണാം. എ​ന്നാ​ൽ, ക​ലാ​കു​ടും​ബ​മാ​ണെ​ങ്കി​ലും താ​ൻ ഡാ​ൻ​സൊ​ന്നും പ​ഠി​ച്ചി​ട്ടി​ല്ലെ​ന്നും ക​ളി​ക്കാ​ൻ ഏ​റെ ഇ​ഷ്ട​മാ​ണെ​ന്നും ലീ​ലാ​മ്മ​യു​ടെ വാ​ക്കു​ക​ൾ. ‘ക​ളി​ക്കാ​ൻ കി​ട്ടു​ന്ന അ​വ​സ​ര​മൊ​ന്നും പാ​ഴാ​ക്കാ​റി​ല്ല, വി​ഡി​യോ ഒ​രു​പാ​ടു പേ​ർ ക​ണ്ടു​വി​ളി​ക്കു​ന്നു​ണ്ട്. ഏ​റെ സ​ന്തോ​ഷം തോ​ന്നു​ന്നു. ഇ​നി​യും ഡാ​ൻ​സ് ക​ളി​ക്കും’ അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​ട്ടാ​മ്പി​യി​ലെ ബ​ന്ധു​വി​ന്‍റെ ക​ല്യാ​ണ​ച്ച​ട​ങ്ങി​നി​ടെ​യാ​ണ് ലീ​ലാ​മ്മ ഉ​ടു​ത്ത സാ​രി അ​ര​യി​ൽ കു​ത്തി സ്റ്റേ​ജി​ൽ ഡാ​ൻ​സ് തു​ട​ങ്ങി​യ​ത്. ക​ളി തു​ട​ങ്ങി​യ​തോ​ടെ സ്റ്റെ​പ്പു​ക​ൾ മു​റു​കി ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി. കാ​ണി​ക​ൾ കൈ​യ​ടി​ച്ച്​ പ്രോ​ത്സാ​ഹി​പ്പി​ച്ചു. മ​ക​ൻ സ​ന്തോ​ഷാ​ണ് ഇ​തി​ന്‍റെ വി​ഡി​യോ പ​ക​ർ​ത്തി ത​ന്‍റെ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച​ത്.

മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഈ ​പ്രൊ​ഫൈ​ലി​ലൂ​ടെ മാ​ത്രം 24 ല​ക്ഷം പേ​ർ വി​ഡി​യോ ക​ണ്ടു. സെ​ലി​ബ്രി​റ്റി​ക​ളു​ൾ​പ്പെ​ടെ വി​ഡി​യോ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. വൈ​കീ​ട്ട് അ​ഞ്ചു​വ​രെ 25,000 പേ​ർ പ​ങ്കു​വെ​ക്കു​ക​യും നാ​ലാ​യി​ര​ത്തോ​ളം പേ​ർ ക​മ​ന്‍റി​ടു​ക​യും ചെ​യ്തു.

അ​മ്മ​യു​ടെ സ​ന്തോ​ഷം പ​ക​ർ​ത്തി പോ​സ്റ്റ് ചെ​യ്യു​മ്പോ​ൾ ഇ​ത്ര​യ​ധി​കം പേ​രി​ലേ​ക്കെ​ത്തു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് സ​ന്തോ​ഷ് പ​റ​യു​ന്നു. സീ​രി​യ​ൽ, സി​നി​മ അ​ഭി​നേ​താ​വാ​യ സ​ന്തോ​ഷ് നൃ​ത്താ​ധ്യാ​പ​ക​ൻ കൂ​ടി​യാ​ണ്. നൃ​ത്താ​ധ്യാ​പി​ക മി​നി ജോ​യ്, സി​മി സു​ധീ​ർ എ​ന്നി​വ​രാ​ണ് ലീ​ലാ​മ്മ​യു​ടെ പെ​ൺ​മ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DanceViralSocial MediaKerala NewsLeelamma John
News Summary - The viral dancer the world was looking for is here
Next Story