Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമൂർഖൻ പാമ്പിനെ...

മൂർഖൻ പാമ്പിനെ രക്ഷിക്കാൻ കിണറ്റിലേക്ക്​ ചാടി യുവാവ്; കട്ടക്ക്​ കൂടെ നിന്ന്​ മറ്റുള്ളവർ

text_fields
bookmark_border
മൂർഖൻ പാമ്പിനെ രക്ഷിക്കാൻ കിണറ്റിലേക്ക്​ ചാടി യുവാവ്; കട്ടക്ക്​ കൂടെ നിന്ന്​ മറ്റുള്ളവർ
cancel

ന്യൂഡൽഹി: അയ്യോ പാമ്പ്​.... എന്ന്​ കേൾക്കുമ്പോൾ തന്നെ ഞെട്ടുന്നവരാണ്​ പലരും​. യാത്ര മധ്യേ മുന്നിൽ പാമ്പിനെ കണ്ടാൽ ആ വഴി പിന്നീട്​ പോകാൻ മടിക്കും. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വിഡിയോ നാല്​ യുവാക്കളുടെ ധീരതയും മാനുഷിക മൂല്യവുമാണ്​ എടുത്തു കാണിക്കുന്നത്​.

നിറയെ വെള്ളമുള്ള കിണറ്റിൽ വീണ മുർഖൻ പാമ്പിനെ രക്ഷിക്കാനുള്ള യുവാക്കളു​െട പരിശ്രമവും ഒടുവിൽ അത്​ ലക്ഷ്യം കാണുന്നതുമാണ്​ വിഡിയോ.

ആദ്യം യ​ുവാക്കളിൽ ഒരാൾ കിണറ്റിലേക്ക്​ ചാടുകയും കിണറിനു നടുവിലായിരുന്ന പാമ്പിനു നേരെ വെള്ളം തെറിപ്പിച്ച്​ കിണറിന്‍റെ ഓരത്തേക്ക്​ എത്തിക്കുകയും ചെയ്​തു. ഈ സമയം മറ്റൊരാൾ കിണറിന്‍റെ വശത്ത്​ ഘടിപ്പിച്ച കമ്പിയിൽ പിടിച്ച്​ കിണറ്റിലിറങ്ങി. ശേഷം പാമ്പിനെ വാലിൽ തൂക്കിയെടുത്ത് കിണറ്റിൽ​ തന്‍റെ തൊട്ടു മുകളിലായി നിൽക്കുന്നയാൾക്ക്​ കൈമാറി. ഇയാൾ ഏറ്റവും മുകളിലായി കിണറിന്​ പുറത്ത്​ നിൽക്കുന്ന നാലാമന്​ പാമ്പിനെ കൈമാറുകയുമായിരുന്നു.

ഐ.ആർ.എസുകാരനായ നവീദ്​ ട്ര​​മ്പോ എന്നയാൾ ട്വിറ്ററിലിട്ട വിഡിയോ നിരവധി പേരാണ്​ കണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snakerescue operation
News Summary - The snake fell in the well, youth rescued
Next Story