ആരാരും... മനസിൽ...സസസസ...; പൂർവ വിദ്യാർഥി സംഗമത്തിലെ സംഘഗാനം 'വൈറൽ'
text_fieldsപാട്ടുപാടി വൈറലായ സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികൾ
അരീക്കോട്: പൂർവ വിദ്യാർഥി സംഗമത്തിലെ പൂർവ വിദ്യാർഥികളുടെ സംഘഗാനം സമൂഹ മാധ്യമങ്ങളിൽ വൈറൽ.അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ വിദ്യാർഥികൾ അവതരിപ്പിച്ച ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നത്.
ടി.കെ. കുട്ടിയാലി എഴുതിയ ആരും മനസ്സിൽനിന്ന് ഒരിക്കലും മറക്കാനാവാത്ത സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടാണ് ഇവർ പടിയത്. എട്ടു പേരടങ്ങുന്ന സംഘഗാനം ഗ്രൂപ്പിലെ ഏക പുരുഷനായി പാട്ടുപാടിയ മുഹമ്മദലി താഴത്തങ്ങാടിയുടെ പ്രകടനമാണ് പാട്ട് വൈറലാവാൻ ഇടയാക്കിയത്.
നീണ്ട ഇടവേളക്കു ശേഷം ജൂലൈ 23നാണ് എല്ലാവരും ബാച്ച് സംഗമം നടത്തി ഒരുമിച്ചത്. ഈ വേദിയിൽ സ്കൂളിലെ പഴയകാല കൂട്ടുകാർക്കിടയിൽ പാടിയ പാട്ടാണ് ഹിറ്റായത്. ഇതോടെ പാട്ട് പാടിയ മുഹമ്മദലി താഴത്തങ്ങാടി, സോഫില താഴത്തങ്ങാടി, ബിജിമോൾ മൂർഖൻ നിലമ്പൂർ, ഉമൈബ അരീക്കോട്, ശബീന കൊടുവള്ളി, ഫസീല കുനിയിൽ, ഷമീറ അരീക്കോട് എന്നിവരും നാട്ടിലും വീട്ടിലും താരങ്ങളായി മാറി.പതിനായിരക്കണക്കിന് പേരാണ് ഇവരുടെ പാട്ട് കേട്ടതും ഇതിനകം പങ്കുവെച്ചുകഴിഞ്ഞതും.