ഇലയാണെന്ന് കരുതി മത്സ്യം ചാടിപ്പിടിച്ചത് പാമ്പിനെ; വൈറലായി വിഡിയോ
text_fieldsഇലയാണെന്ന് കരുതി മത്സ്യം ചാടിപ്പിടിച്ചത് പാമ്പിനെ. സോഷ്യൽ മീഡിയയിൽ വൈറലായി വിഡിയോ. നിരവധി വീഡിയോകളാണ് പാമ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സോഷ്യല്‍ മീഡിയയിൽ കാണാന്‍ സാധിക്കുന്നത്. ഇരയാണെന്ന് കരുതി ചാടിപ്പിടിക്കാന്‍ ശ്രമിച്ച മത്സ്യത്തിന് സംഭവിച്ച അമളിയുടെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നത്.
ഇരയാണെന്ന് കരുതി പച്ചിലപ്പാമ്പിനെ ലക്ഷ്യമാക്കിയാണ് മത്സ്യം കുതിച്ചത്. ചെടിയുടെ കൊമ്പില്‍ തൂങ്ങിക്കിടന്ന പാമ്പിനെ ലക്ഷ്യമാക്കിയാണ് വെള്ളത്തില്‍ നിന്ന് മത്സ്യം ഉയര്‍ന്നുപൊങ്ങിയത്.
പാമ്പിന്റെ തല വായിലാക്കിയെങ്കിലും ഇരയുമായി വെള്ളത്തിലേക്ക് മടങ്ങാന്‍ മത്സ്യത്തിന് കഴിഞ്ഞില്ല. കുറച്ചുനേരം വായുവില്‍ പാമ്പുമായി തൂങ്ങിക്കിടന്ന മത്സ്യത്തിന് ഒടുവിൽ മറ്റൊരു മത്സ്യം രക്ഷയ്ക്ക് എത്തുകയായിരുന്നു. വാലില്‍ കടിച്ച് വലിച്ച് ‘കൂട്ടുകാരനെ’ രക്ഷിക്കുകയായിരുന്നു. മത്സ്യം വെള്ളത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നതാണ് വിഡിയോയുടെ അവസാനം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

