'ടീം വർക്കിലാണ് കാര്യം'; ചിരിപ്പിക്കും ചിന്തിപ്പിക്കും ഈ കോഴിയും പൂച്ചകളും -VIDEO
text_fieldsഒത്തുപിടിച്ചാൽ മലയും പോരുമെന്നത് വെറും പഴഞ്ചൊല്ല് മാത്രമല്ല. പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് മനുഷ്യജീവിതം തന്നെ മുന്നോട്ടുപോകുന്നത്. ജന്തുലോകത്തും ഇത്തരം ഒത്തുപിടിച്ചുള്ള 'ടീം വർക്കുകൾ' ധാരാളം നടക്കുന്നുണ്ട്. ഐ.എഫ്.എസ് ഓഫിസറായ പ്രവീൺ അംഗുസാമി ട്വിറ്ററിൽ പങ്കുവെച്ച കോഴിയുടെയും പൂച്ചകളുടെയും വിഡിയോയാണ് വൈറലാകുന്നത്.
മൂന്ന് പൂച്ചകളും ഒരു കോഴിയുമാണ് വിഡിയോയിലുള്ളത്. ഉയരത്തിലുള്ള മേശയുടെ മേൽ വെച്ചിരിക്കുന്ന ഭക്ഷണം, കോഴിയുടെ പുറത്തു കയറിനിന്ന് കഴിക്കുന്ന പൂച്ചയാണ് വിഡിയോയിലെ കൗതുകക്കാഴ്ച. കോഴിയാകട്ടെ, പൂച്ചയെ ഭക്ഷണം കഴിക്കാൻ അനുവദിച്ച് അനങ്ങാതെ നിൽക്കുന്നുമുണ്ട്.
എട്ട് സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്നതാണ് വിഡിയോ. ഒപ്പമുള്ള രണ്ട് പൂച്ചകൾക്ക് ഭക്ഷണം ലഭിക്കുന്നില്ലെങ്കിലും കോഴിപ്പുറത്തുള്ളവൻ താഴെയിറങ്ങിയാൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അവർ.
Team work always works pic.twitter.com/TpXW2ZJZdw
— Praveen Angusamy, IFS 🐾 (@PraveenIFShere) April 8, 2021

