Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഗിന്നസ്​ റെ​േക്കാഡ്​...

ഗിന്നസ്​ റെ​േക്കാഡ്​ കീഴടക്കാൻ ശ്രമിക്കവേ അപകടത്തിൽ ബൈക്ക്​ സ്റ്റണ്ട്​മാൻ മരിച്ചു; ദൃശ്യങ്ങൾ പുറത്ത്​

text_fields
bookmark_border
Stuntman Alex Harvill Crashes To His Death While Attempting World Record Jump Video
cancel

പുതിയ റെ​േക്കാഡുമായി ഉയരങ്ങൾ കീഴടക്കാൻ ഒരുങ്ങവെ മരിച്ച ബൈക്ക്​ സ്റ്റണ്ട്​മാൻ അലക്​സ്​ ഹാർവില്ല​ിന്‍റെ അപകട വിഡിയോ പുറത്ത്​. പരിശീലനത്തി​നിടെയുണ്ടായ അപകടത്തിലൂടെ അപ്രതീക്ഷിതമായിരുന്നു 28കാരന്‍റെ വിയോഗം.

ഗിന്നസ്​ ​ലോക റെക്കോഡ്​ തകർക്കുകയെന്ന ലക്ഷ്യത്തോടെ നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്ന അലക്​സിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ്​ അപകടം തേടിയെത്തിയത്​. വാഷിങ്​ടണിലെ മോസസ്​ ​േലക്ക്​ എയർഷോക്കിടെയായിരുന്നു അപകടം.

നിലവിലെ റെക്കോർഡ്​ ഉയരമായ 351 അടി മടികടക്കാനായിരുന്നു അലക്​സിന്‍റെ ശ്രമം. എന്നാൽ പരിശീലനത്തി​നിടെ ബൈക്കിൽ ദൂരം മറികടക്കാൻ സാധിക്കാതെ വരികയും ബൈക്കിൽനിന്ന്​ താഴേക്ക്​ വീഴുകയുമായിരുന്നു. പിന്നീട്​ മരണവും സ്​ഥിരീകരിച്ചതായി കൗണ്ടി കോറോണേസ്​ ഓഫിസ്​ അറിയിച്ചു. അപകടത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്​.

നിലവിൽ ഹാർവിൽ ചെളിയിൽനിന്ന്​ ചെളിയിലേക്കുള്ള ഏറ്റവും വലിയ ​മേ​ാ​ട്ടോർസൈക്കിൾ റാംപ്​ ജമ്പിൽ ഗിന്നസ്​ റെക്കോർഡിന്​ ഉടമയാണ്​. 297 അടിയാണ്​ അദ്ദേഹം 2017ൽ​ മറികടന്നത്​. ഭാര്യയും അഞ്ചുവയസായ കുട്ടിയും നവജാത ശിശുവുമാണ്​ അലക്​സിനുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsViral VideoStuntmanAlex Harvill
News Summary - Stuntman Alex Harvill Crashes To His Death While Attempting World Record Jump Video
Next Story