Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Stunning photo depicting a terrified leopard in Assam goes viral
cancel
Homechevron_rightSocial Mediachevron_rightViralchevron_rightനിലതെറ്റിയാൽ ആരും...

നിലതെറ്റിയാൽ ആരും പേടിക്കും; തിളങ്ങുന്ന കണ്ണുകളുമായി കിണറ്റിലെ നിസ്സഹായനായ പുള്ളിപ്പുലിയുടെ ദൃശ്യം

text_fields
bookmark_border

ഗുവാഹത്തി: നിലകിട്ടാതെ മുങ്ങാൻ തുടങ്ങു​േമ്പാൾ ഏതും വമ്പനും ഒന്നു വിറയ്​ക്കും. അത്തരത്തിൽ പേടിച്ചരണ്ട ഒരു പുള്ളിപുലിയുടെ ചിത്രമാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ.

അസമിലെ കാമ്​രൂപ്​ ജില്ലയിൽ ഒരു ഗ്രാമത്തിലെ കിണറ്റിൽ അടുത്തിടെ ഒരു പുള്ളിപ്പുലി വീഴുകയായിരുന്നു. വനംവകുപ്പി​െൻറയും രക്ഷപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹായത്തോടെ പുലിയെ കിണറ്റിൽനിന്ന്​ രക്ഷപ്പെടുത്തുകയും ചെയ്​തു. തുടർന്ന്​ കാട്ടിലേക്കയച്ചു.

എന്നാൽ, കിണറ്റിൽ വീണ പുലിയുടെ ഒരു ചിത്രം വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കിണറ്റിലെ ചളിവെള്ളത്തിൽ പൊങ്ങി കിടക്കാൻ ശ്രമിക്കുന്ന പുലിയുടേതാണ്​ ചിത്രം.


അത്യധികം പരിഭ്രാന്തനാണ്​ പുലി. മുഖം മാത്രമാണ്​ ചിത്രത്തിൽ കാണാൻ സാധിക്കുക. അതിൽ തിളങ്ങുന്ന രണ്ടു കണ്ണുകളും. ഭീകരതക്കൊപ്പം നിസ്സഹായതയും ആ കണ്ണുകളിലൂടെ കാണാൻ കഴിയും.

ട്വിറ്ററിലൂടെ ഐ.എഫ്​.എസ്​ ഒാഫിസർമാരാണ്​ ആദ്യം ചിത്രം പങ്കുവെച്ചത്​. തുടർന്ന്​ സമൂഹമാധ്യമങ്ങൾ മുഴുവൻ ചിത്രം ഏറ്റെടുക്കുകയായിരുന്നു. പുലി തന്നെ രക്ഷപ്പെടുത്താൻ അഭ്യർഥിക്കുന്നതാണ്​ ചിത്രത്തിലെന്നായിരുന്നു മിക്കവരുടെയും പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AssamleopardViral Photo
News Summary - Stunning photo depicting a terrified leopard in Assam goes viral
Next Story