ദുരൂഹതയുയർത്തി ചെമ്മരിയാടുകളുടെ അസ്വാഭാവിക പെരുമാറ്റം; ആശങ്കയിൽ പ്രദേശവാസികൾ; വൈറലായി വിഡിയോ
text_fields12ദിവസമായി തുടർച്ചയായി വട്ടം ചുറ്റുന്ന ഒരുകൂട്ടം ചെമ്മരിയാടുകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത്. വടക്കൻ ചൈനയിലെ ഒരു ഫാമിലാണ് ഈ വിചിത്രസംഭവം. ഘടികാര ദിശയിൽ നിരതെറ്റാതെ ആടുകൾ നീങ്ങുന്നത് വിഡിയോയിൽ കാണാം. കുറച്ച് ആടുകൾ ആദ്യം വട്ടം ചുറ്റാൻ തുടങ്ങിയെന്നും പിന്നീട് കൂടുതൽ ആടുകൾ ഇവയോടപ്പം ചേരുകയായിരുന്നുമെന്നുമാണ് റിപ്പോർട്ടുകൾ.
'ദി ഗ്രേറ്റ് ഷീപ്പ് മിസ്റ്ററി' എന്ന കുറിപ്പോടെ ചൈനയിലെ പ്രദേശികമാധ്യമമായ 'പീപ്പിൾ ഡെയിലി'യാണ് ഈ വിഡിയോ ആദ്യമായി ട്വിറ്ററിൽ പങ്കുവെച്ചത്. ഇപ്പോഴും ആടുകളുടെ പെരുമാറ്റത്തിന്റെ കാരണം ദുരൂഹമായി തുടരുകയാണ്. എന്നാൽ ലിസ്റ്റീരിയോസിസ് എന്ന ബാക്ടീരിയൽ രോഗം മൂലമാകാമാം ആടുകൾ ഇങ്ങനെ പെരുമാറുന്നതെന്ന് ചിലർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

