Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പട്ടം പറത്തി,  പട്ടത്തിനൊപ്പം 30 അടി ഉയരത്തിൽ യുവാവും പറന്നു, ഒടുവിൽ സംഭവിച്ചത്....! - VIDEO
cancel
Homechevron_rightSocial Mediachevron_rightViralchevron_rightപട്ടം പറത്തി, ...

പട്ടം പറത്തി, പട്ടത്തിനൊപ്പം 30 അടി ഉയരത്തിൽ യുവാവും പറന്നു, ഒടുവിൽ സംഭവിച്ചത്....! - VIDEO

text_fields
bookmark_border

ശ്രീലങ്കയിൽ വർഷാവർഷം നടക്കാറുള്ള പട്ടം പറത്തൽ മത്സരത്തിനിടെയാണ്​ ഞെട്ടിക്കുന്ന സംഭവം നടന്നത്​. ജഫ്​നയിലെ പോയിൻറ്​ പെഡ്രോയിൽ തായ്​ പൊങ്കലി​െൻറ ഭാഗമായി നടന്ന മത്സരത്തിൽ ആറംഗ സംഘം ചേർന്ന്​ ചണക്കയർ കൊണ്ട്​ കെട്ടിയ കൂറ്റൻ പട്ടം പറത്താൻ ശ്രമിക്കുകയായിരുന്നു.

പട്ടം മുകളിലേക്ക് ഉയരാൻ തുടങ്ങിയപ്പോൾ ഒരാളൊഴികെ ബാക്കി അഞ്ചുപേരും കയറിൽ നിന്ന്​ പിടിവിട്ടു. കയറിൽ മുറുകെ പിടിച്ച യുവാവിനെയും കൊണ്ട്​ പട്ടം മുകളിലേക്ക്​ പെട്ടന്ന്​ കുതിച്ചു. 30 അടി ഉയരത്തിലെത്തിയ യുവാവ്​ ഒരു മിനിറ്റോളം വായുവിൽ കയറും പിടിച്ച്​ തൂങ്ങിക്കിടന്നു.

ഒടുവിൽ പതിയെ താഴേക്ക്​ വരികയും അപകടം കുറഞ്ഞ ഉയരത്തിലെത്തിയപ്പോൾ താഴേക്ക്​ ചാടി പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്​തു. കൂറ്റൻപട്ടം യുവാവിനെയും കൊണ്ട്​ വായുവിലേക്ക്​ ഉയരാൻ തുടങ്ങിയപ്പോൾ തന്നെ സുഹൃത്തുക്കൾ കയറിൽ നിന്ന്​ പിടിവിടാൻ വിളിച്ചുപറഞ്ഞിരുന്നു. സംഭവത്തി​െൻറ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sri lankaJaffnakite flyingPoint PedroThai Pongal
News Summary - Sri Lankan Man hangs in air for 1 minute as kite lifts him 30 feet off ground
Next Story