Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightവെള്ളം കുടിക്കാൻ ഇനി...

വെള്ളം കുടിക്കാൻ ഇനി 'സർക്കസ്​' കളിക്കേണ്ട; ഈ കോളനിക്ക്​ പുതിയ ഇരുമ്പ്​ പാലവും കുടിവെള്ള​ പദ്ധതിയും സ്വ​ന്തം

text_fields
bookmark_border
വെള്ളം കുടിക്കാൻ ഇനി സർക്കസ്​ കളിക്കേണ്ട; ഈ കോളനിക്ക്​ പുതിയ ഇരുമ്പ്​ പാലവും കുടിവെള്ള​ പദ്ധതിയും സ്വ​ന്തം
cancel

കുടിവെള്ളം നിറച്ച കുടങ്ങൾ തലയിൽ ഒന്നിനുമേൽ ഒന്നായി അട്ടിവെച്ച്​, ഒറ്റവരി മുളപ്പാലത്തിലൂടെ സർക്കസിനെ വെല്ലുന്ന തരത്തിൽ യാത്ര ചെയ്​താണ്​ ശെന്ദ്രിപ്പദ കോളനിവാസികൾ ദാഹമകറ്റിയിരുന്നത്​. മഹാരാഷ്ട്ര നാസിക്കിലെ ​ഉൾഗ്രാമമായ ശെന്ദ്രിപ്പദയിലെ ഈ ദുരിത യാത്ര ഈയിടെ സമൂഹമാധ്യമങ്ങളിൽ വൈറലായി. അതോടെ മുഖ്യമന്ത്രിയുടെ മകനും മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയുമായ ആദിത്യ താക്കറെ ഇടപെട്ടു. കോളനിയിലേക്ക്​ നിർമിച്ച പുതിയ ഇരുമ്പ്​ പാലത്തിന്‍റെയും കുടിവെള്ള​ പദ്ധതിയുടെയും ഉദ്​ഘാടനം കഴിഞ്ഞ ദിവസം അദ്ദേഹം നിർവഹിച്ചു.


സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രം കണ്ടാണ്​ ഈ കുടുംബങ്ങളുടെ ദുരിതം അറിഞ്ഞതെന്ന്​ മന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ പ്രദേശത്തെ എല്ലാ വീടുകളിലും പൈപ്പ് ​വെള്ളം എത്തിക്കുമെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്നും അദ്ദേഹം വ്യക്​തമാക്കി.


തലയിൽ വെള്ളം നിറച്ച ലോഹ പാത്രങ്ങൾ ചുമന്ന സ്ത്രീകൾ മുളങ്കാൽ ഉപയോ​ഗിച്ച് നിർമ്മിച്ച താൽക്കാലിക പാലത്തിലൂടെ നടന്ന് അരുവി മുറിച്ചുകടക്കുന്നതിന്റെ ചിത്രങ്ങളാണ്​ മുമ്പ്​ പ്രചരിച്ചിരുന്നത്​. ഈ ചിത്രവും പുതിയ ഇരുമ്പ് പാലത്തിന്റെ ചിത്രവും മന്ത്രി ട്വിറ്ററിൽ പങ്കുവച്ചു.

കോളനിയിൽ ജലസ്രോതസ്സ് ഉണ്ടെങ്കിലും മലിനമാണ്​. ഇതിനാലാണ്​ ശുദ്ധജലത്തിനായി പ്രദേശവാസികൾക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നത്. നാസിക്കിലെ ത്രയംബകേശ്വറിൽ ഖർഷേത്-ശേന്ദ്രിപദ മലനിരകൾക്കിടയിൽ പാലം നിർമ്മിക്കുമെന്നും മൂന്ന് മാസത്തിനുളളിൽ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കുമെന്നും ആദിത്യ താക്കറെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral postSocial Media
News Summary - Social Media To The Rescue: Maharashtra Village Gets New Bridge, Tap Water
Next Story