Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഈജിപ്​ത്തിൽ...

ഈജിപ്​ത്തിൽ പാമ്പുകൾക്ക്​ മാളം മാത്രമല്ല; സ്​പായും ഉണ്ട്- പാമ്പുകളുടെ മസാജ്​ കാണാം

text_fields
bookmark_border
ഈജിപ്​ത്തിൽ പാമ്പുകൾക്ക്​ മാളം മാത്രമല്ല; സ്​പായും ഉണ്ട്- പാമ്പുകളുടെ മസാജ്​ കാണാം
cancel

ശരീരത്തിന്​ ഉൻമേഷം ലഭിക്കാൻ മസാജ്​ നല്ലതാണ്​. മസാജ്​ ചെയ്യുന്നത്​ പക്ഷേ, പാമ്പുകൾ ആയാലോ! ഈജിപ്ത്തിലെ കെയ്റോയിലുള്ള ഒരു സ്പായിലാണ്​ പാമ്പുകളെ ഉപയോഗിച്ച്​ മസാജ്​ ചെയ്യുന്നത്​. ഇതിന്‍റെ വിഡിയോ വൈറലാകാൻ അധികനേരം​ വേണ്ടി വന്നുമില്ല.

പെരുമ്പാമ്പ്​ ഉൾപ്പെ​െട വിഷമില്ലാത്ത 28 ഇനം പാമ്പുകളെയാണ്​ മസാജിനായി ഉപയോഗിക്കുന്നത്​. ആദ്യം കസ്റ്റമറുടെ ശരീരത്തിൽ എണ്ണ തേച്ച്​ പിടിപ്പിക്കും. പിന്നാലെ പല ഇനം പാമ്പുകളെ ശരീരത്തിലേക്ക്​ കയറ്റിവിടും. ഇവ ഇഴഞ്ഞുനീങ്ങിയാണ്​ മസാജ്​ ചെയ്യുന്നത്​. അരമണിക്കൂറാണ്​ മസാജിന്‍റെ ദൈർഘ്യം. ഇതിന്​ ആറ്​ ഡോളറാണ്​ ഈടാക്കുന്നത്​.


പാമ്പ്​ മസാജിലൂടെ സന്ധികളിലെയും പേശികളിലെയും വേദന മാറുമെന്നും ആശ്വാസവും ഉന്മേഷവും ലഭിക്കുമെന്നാണ് സ്പാ ഉടമ സഫ്​വത്​ സെദ്​കി അവകാശപ്പെടുന്നത്​. ശരീരത്തിലെ രക്​തയോട്ടം കൂടാനും ഇത്​ കാരണമാകും. ശാരീരികവും മാനസികവുമായ ഉൻമേഷവും ഇതിലൂടെ ലഭിക്കുമെന്ന്​ അദ്ദേഹം പറയുന്നു.

'പാമ്പുകളെ ശരീരത്തിലേക്ക്​ കയറ്റി വിട്ടപ്പോൾ ആദ്യം എനിക്ക്​ ഭയങ്കര പേടി തോന്നി. പക്ഷേ, ​േപടിയും ടെൻഷനും എല്ലാം ക്രമേണ മാറുകയും ഞാൻ അത്​ ആസ്വദിക്കുകയും ചെയ്​തു' -മസാജിന്​ ശേഷം ദിയാ സെയ്​ൻ എന്നയാൾ പറഞ്ഞ വാക്കുകളാണിത്​. എന്തായാലും അൽപം മനക്കരുത്ത്​ ഇല്ലാത്തവർ ഈ പണിക്ക്​ പോകേണ്ടയെന്നാണ്​ സമൂഹ മാധ്യമങ്ങളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal videossnake massage
News Summary - Snakes on your back and face- spa in Cairo offers snake massage
Next Story