ബന്ധങ്ങൾ ഇൻഷുർ ചെയ്യണോ?
text_fieldsആരോഗ്യത്തിനോ വാഹനം പോലെയുള്ള ആസ്തികൾക്കോ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാൻ ഇൻഷുർ ചെയ്യാറില്ലേ? അതുപോലെ ബന്ധങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സാമ്പത്തിക സമാശ്വാസം ലഭിക്കാൻ ഇൻഷുർ ചെയ്യാൻ കഴിയുമെങ്കിൽ എങ്ങനെയുണ്ടാകും. ചിരിച്ചുതള്ളാവുന്ന ഈ ആശയം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിവാഹശേഷം ചുരുങ്ങിയത് അഞ്ചുവർഷം ഇൻഷുറൻസ് പ്രീമിയം അടക്കണം.
അതിനുശേഷം ബന്ധം വേർപെടുത്തേണ്ടിവന്നാൽ കല്യാണ ചെലവിന്റെയും മറ്റും പത്തിരട്ടി തുക ഇൻഷുറൻസായി ലഭിക്കും. കമ്പനിയെ പറ്റിക്കാനാണ് ഉദ്ദേശ്യമെങ്കിൽ അത് നടക്കില്ല. ദമ്പതികൾ തമ്മിൽ ആവർത്തിച്ച് അയച്ച സന്ദേശങ്ങളും മറ്റും നിർമിത ബുദ്ധി ഉപയോഗിച്ച് പരിശോധിച്ച് സത്യസന്ധത ഉറപ്പാക്കിയേ പണം തരൂ. സിക്കിലൗ എന്ന പേരിൽ ഒരു സമൂഹ മാധ്യമ ഇൻഫ്ലുവൻസർ പ്രാങ്കായി അവതരിപ്പിച്ച ആശയമാണ് വലിയതോതിൽ ചർച്ചയായത്.
ഏതെങ്കിലും ഇൻഷുറൻസ് കമ്പനികൾ ഇത്തരത്തിൽ പോളിസിയുമായി വരുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എന്നാൽ, ആധുനിക കാലത്തെ ബന്ധങ്ങളിലെ ഉലച്ചിലുകളും അനിശ്ചിതാവസ്ഥയും മാനസിക സമ്മർദവുമാണ് ഇതോടൊപ്പം ചർച്ചയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

