Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെങ്കടലില്‍ താഴ്ന്നു പറന്നു; പാരാഗ്ലൈഡറുടെ കാലില്‍ കടിച്ച് സ്രാവ് -വിഡിയോ
text_fieldsbookmark_border
ചെങ്കടലിലൂടെ താഴ്ന്നുപറന്ന പാരാഗ്ലൈഡര്‍ ആക്രമണകാരിയായ സ്രാവിന്റെ വായില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. അപ്രതീക്ഷിതമായി എത്തിയ സ്രാവ് കാലില്‍ കടിച്ചെങ്കിലും പാരാഗ്ലൈഡര്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ജോര്‍ദാനില്‍ നിന്നുള്ള 37കാരനായ പാരാഗ്ലൈഡറാണ് അകാബ കടലിടുക്കില്‍ ചെങ്കടലിന് മുകളിലൂടെ പാരാഗ്ലൈഡിങ് നടത്തിയത്. താഴ്ന്ന് പറന്ന് ജലോപരിതലത്തില്‍ തൊട്ടതും സ്രാവ് കുതിച്ചുയര്‍ന്ന് വാപിളര്‍ക്കുകയായിരുന്നു. കാലില്‍ കടിച്ചെങ്കിലും ഇയാള്‍ക്ക് രക്ഷപ്പെടാനായി.
ഉടന്‍ തന്നെ പാരാഗ്ലൈഡറെ ജോര്‍ദാനിലെ പ്രിന്‍സ് ഹാഷിം സൈനിക ആശുപത്രിയിലെത്തിച്ചു. കാലിന്റെ പിന്‍ഭാഗത്തെ പേശികള്‍ സ്രാവ് കടിച്ചെടുത്ത നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

