Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പിസ്സ ഓർഡർ ചെയ്യുമ്പോൾ ത​െൻറ ശബ്​ദം അനുകരിച്ച്​ വൈറലായ ഇന്ത്യൻ ടിക്ടോക്​ ​താരത്തിനൊപ്പം ഷക്കീറയുടെ വിഡിയോ
cancel
Homechevron_rightSocial Mediachevron_rightViralchevron_rightപിസ്സ ഓർഡർ ചെയ്യുമ്പോൾ...

പിസ്സ ഓർഡർ ചെയ്യുമ്പോൾ ത​െൻറ ശബ്​ദം അനുകരിച്ച്​ വൈറലായ ഇന്ത്യൻ ടിക്ടോക്​ ​താരത്തിനൊപ്പം ഷക്കീറയുടെ വിഡിയോ

text_fields
bookmark_border

ഇന്ത്യൻ ടിക്​ടോക്​ താരം ശുഭയാണിപ്പോൾ ഇൻറർനെറ്റിലെ വൈറൽ താരം. പ്രശസ്​ത പോപ്​ ഗായിക ഷക്കീറയുടെ 'വെനെവർ വെനെവർ' എന്ന്​ തുടങ്ങുന്ന വമ്പൻ ഹിറ്റ്​ പാട്ടിന്​​ പാരഡിയൊരുക്കിയാണ്​ ശുഭ ആദ്യം നെറ്റിസൺസി​െൻറ ശ്രദ്ധയാകർഷിച്ചത്​. ഷക്കീറയുടെ പാട്ടി​െൻറ ഇൗണത്തിൽ പിസ്സ ഒാർഡർ ചെയ്യുകയായിരുന്നു ശുഭ. വീഡിയോ ആഗോളതലത്തിൽ വൈറലായി മാറിയിരുന്നു.

ഒടുവിൽ പോപ്​ ഗായിക ഷക്കീറയും ശുഭയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ കണ്ടു. അതിന്​ മറുപടിയായി ഇന്ത്യൻ ടിക്​ടോക്​ താരത്തിനൊപ്പമുള്ള ഒരു ഡ്യുയറ്റ് ഷോർട്ട്​​ വിഡിയോയും അവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്​ ചെയ്​തു. വീഡിയോയിൽ ശുഭയുടെ പിസ്സ ഒാർഡറിങ്​ വരികൾക്ക്​ അതേ ഇൗണത്തിൽ മറുപടി പറയുകയാണ്​​​ ഷക്കീറ. എന്തായാലും രണ്ടുപേരുടെയും ടിക്​ടോക്​ കൊളാബ്​ ഏറ്റെടുത്തിരിക്കുകയാണ്​ നെറ്റിസൺസ്​.

വീഡിയോ കാണാം...

ബാഴ്​സലോണയുടെ പ്രതിരോധ താരം ജെറാർഡ്​ പിക്വെയുടെ ഭാര്യ കൂടിയായ ഷക്കീറ ഫുട്​ബാൾ ലോകകപ്പ്​ സോങ്ങായ 'വക്കാ വക്കാ'യിലൂടെയാണ്​ ഇന്ത്യക്കാർക്ക്​ സുപരിചിതയാകുന്നത്​. നിരവധി സൂപ്പർഹിറ്റ്​ ഗാനങ്ങളിലൂടെ ലോകമെമ്പാടും ആരാധകരുള്ള കൊളംബിയൻ ഗായികക്കൊപ്പം ടിക്​ടോക്​ വിഡിയോ ചെയ്യാൻ സാധിച്ചതിലുള്ള ആവേശത്തിലാണ്​ ശുഭ.

ഇൻസ്റ്റാഗ്രാമിൽ നാല്​ ലക്ഷത്തിലധികം ​ഫോളോവേഴ്​സുള്ള ശുഭയും ഇന്ത്യയിൽ ഏറെ ആരാധകരുള്ള ഗായികയാണ്​. യൂട്യൂബിലും സ്​പോട്ടിഫൈയിലും ആപ്പിൾ മ്യൂസിക്കിലുമെല്ലാം ശുഭയുടെ പാട്ടുകൾ ഇപ്പോൾ ലഭ്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pizzaShakiraViral VideoTikTokIndian TikTok star
News Summary - Shakira responds to TikTok star who impersonated her voice while ordering a pizza
Next Story