Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Samantha Ramsdell
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഒരു ആപ്പിൾ മുഴുവൻ...

ഒരു ആപ്പിൾ മുഴുവൻ വായിലാക്കാനാകുമോ നിങ്ങൾക്ക്​? സാമന്തക്ക്​ കഴിയും; ഗിന്നസ്​ റെക്കോഡ്​

text_fields
bookmark_border

വാഷിങ്​ടൺ: ഒരു ആപ്പിൾ മുഴുവനായി വായിലാക്കാൻ സാധിക്കുമോ? യു.എസിലെ 31കാരിയായ സാമന്ത രാംസ്​ഡെല്ലിന്​ സാധിക്കും. ത​ന്‍റെ വലിയ വായെ തേടി ഇപ്പോൾ ഗിന്നസ്​ റെ​േക്കാഡും എത്തിയതിന്‍റെ സന്തോഷത്തിലാണ്​ സാമന്ത.

വലിയ വായ കൊണ്ടുതന്നെ ടിക്​ടോകിൽ വൈറലായിരുന്നു ഇൗ 31കാരി. തന്‍റെ വായുടെ വലിപ്പം കാണിക്കുന്ന നിരവധി വിഡിയോകളും ചിത്രങ്ങളും സാമന്ത സമൂഹമാധ്യമങ്ങളിൽ പങ്ക​ുവെച്ചിരുന്നു. തന്നേക്കാൾ വലിയ വായ മറ്റൊരാൾക്കും ഇല്ലെന്ന്​ തിരിച്ചറി​ഞ്ഞ​േതാടെയാണ്​ ഗിന്നസ്​ റെക്കോഡി​നായി തിരഞ്ഞത്​. തുടർന്ന്​ പ്രാദേശിക ദന്ത ഡോക്​ടറുടെ അടുത്തെത്തുകയും പരിശോധിക്കുകയും ഗിന്നസ്​ അധികൃതരെ അറിയിക്കുകയുമായിരുന്നു.

6.52 സെന്‍റിമീറ്ററാണ്​ സാമന്തയുടെ വായുടെ വലിപ്പം. കുട്ടിക്കാലത്ത്​ തന്‍റെ വായുടെ വലിപ്പം കാരണം പലരും സാമന്തയെ പരിഹസിക്കുമായിരുന്നു. ആദ്യം അതിൽ സങ്കടം തോന്നിയെങ്കിലും പിന്നീട്​ തന്‍റെ വലിയ വായെക്കുറിച്ച്​ ആലോചിച്ച്​ വിഷമിച്ചിരിക്കാൻ തയാറായില്ലെന്ന്​ അവർ പറയുന്നു.

'ഒരു വലിയ ശരീര​ഭാഗമോ അല്ലെങ്കിൽ മറ്റുള്ളവരിൽനിന്ന്​ എന്തെങ്കിലും വ്യത്യാസമായോ ഉണ്ടാകുകയാണെങ്കിൽ സങ്കടപ്പെ​േടണ്ട കാര്യമില്ല. അവർ ഗിന്നസ്​ ലോക റെക്കോഡിലേക്ക്​ പോകൂ. നിങ്ങളുടെ സമ്പാദ്യത്തെക്കുറിച്ച്​ അഭിമാനി​ക്കൂ. അത്​ നിങ്ങളുടെ അമാനുഷിക ശക്തിയാണ്​. അതാണ്​ നിങ്ങളെ മറ്റുള്ളവരിൽനിന്ന്​ വ്യത്യസ്​തമാക്കുന്നത്​ -സാമന്ത പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness World RecordSamantha Ramsdelllargest mouth
News Summary - Samantha Ramsdell can open her mouth 6.52 cm, sets Guinness World Record
Next Story