Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right180 കി.മീ വേഗതയിൽ...

180 കി.മീ വേഗതയിൽ പായുന്ന കാറിൽ ടേപ്പ്​ചുറ്റിയ നിലയിൽ റഷ്യൻ വ്ലോഗറുടെ അഭ്യാസപ്രകടനം; ശേഷം സംഭവിച്ചത്​

text_fields
bookmark_border
tape speed car russian vlogger
cancel

മോസ്​കോ: മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ പാഞ്ഞ സ്​പോർട്​സ്​ കാറിന്‍റെ വശത്ത്​ ടേപ്​​ കൊണ്ട്​ ചുറ്റിയനിലയിൽ​ അഭ്യാസപ്രകടനം കാണിച്ച​ റഷ്യൻ വ്ലോഗർക്കെതിരെ നടപടി. സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ്​ ചെയ്​ത്​ അഞ്ച്​​ ദിവസം റിമാൻഡിലാക്കി. റോഡിൽ സാഹസം കാണിച്ചതിന് സെന്‍റ്​ പീറ്റേഴ്​സ്​ബർഗ് കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന​ ബ്ലോഗറായ ഡാനിൽ മ്യാസ്​നികോവിന്​ പിഴ ചുമത്തി.

ഇൻസ്​​റ്റഗ്രാമിലെ തന്‍റെ എട്ട്​ ലക്ഷത്തോളം വരുന്ന ഫോളോവേഴ്​സിനെ ആവേശം കൊള്ളിക്കാനായി ഡാനിൽ പങ്കുവെച്ച വിഡിയോ വൈറലായി​. മഞ്ഞ നിറത്തിലുള്ള ഷെവർലെ കാമരോ കാർ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിലാണ്​ പാഞ്ഞതെന്ന്​ ദൃശ്യങ്ങളിലൂടെ വ്യക്തമായിരുന്നു.

കയർ കൊണ്ട്​ ചുറ്റിയ ശേഷം പശയുള്ള ടേപ്പ്​ ഉപയോഗിച്ചാണ്​ കാറിന്‍റെ വലത്​ വശത്ത്​ ചുറ്റിയത്​. കൈകൾ രണ്ടും ഉയർത്തിക്കാണിച്ച്​ ഡാനിൽ ആവേശം കൊള്ളുന്നതും വിഡിയോയിൽ കാണാം. മൂന്ന്​ ദിവസം മുമ്പ്​ പങ്കുവെച്ച വിഡിയോ ഇതിനോടകം രണ്ടരലക്ഷത്തിലേറെ പേർ കണ്ടുകഴിഞ്ഞു. റഷ്യയിലെ സോചിയിലെ റോഡിലായിരുന്നു അഭ്യാസപ്രകടനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaover speedsports carInfluencers
News Summary - russian Influencer Tapes Himself To Race Car speeding at 180kmph driver held
Next Story