ഈ തൊലിക്കട്ടി അപാരം! വൈറലായി കാണ്ടാമൃഗത്തിന്റെ കീബോർഡ് വായന -വിഡിയോ
text_fieldsകഠിനഹൃദയത്തിനും തൊലിക്കട്ടിക്കും പര്യായപദമാണ് നമ്മൾക്ക് കാണ്ടാമൃഗം. എന്ത് വേണ്ടാതീനവും ചെയ്താലും ഒട്ടും ഉളുപ്പില്ലാതെ പാറപോലെ ഉറച്ചുനിന്ന് ന്യായീകരിക്കുന്നവരെ കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളവർ എന്നാണ് വിശേഷിപ്പിക്കുക. സർഗവാസനയില്ലാത്ത പരുക്കൻ സ്വഭാവമുള്ളവരെയും ഈ പേരിലേക്ക് ചേർത്തുകെട്ടും.
എന്നാൽ, തൊലിക്കട്ടി ധാരാളമുണ്ടെങ്കിലും ഞങ്ങളിലെ കലാഹൃദയം കാണാതെ പോകരുതേ എന്ന് പറയുകയാണ് 'ബന്ദു' എന്ന കാണ്ടാമൃഗം. വെറുതെ പറയുകയല്ല, തെന്റ 12ാം ജൻമദിനത്തിന് കീേബാർഡ് വായിച്ച് അടിച്ച് പൊളിച്ചാണ് ആശാൻ ഇത് തെളിയിച്ചത്. ഇതിന്റെ വിഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
അമേരിക്കയിലെ കൊളറാഡോ ഡെൻവർ സിറ്റി പാർക്കിലുള്ള ഡെൻവർ മൃഗശാലയിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ജന്മദിനത്തിൽ കീബോർഡ് വായിക്കുന്ന ഒറ്റക്കൊമ്പൻ ആൺ കാണ്ടാമൃഗത്തിന്റെ വിഡിയോ മൃഗശാലയുടെ ഇൻസ്റ്റ പേജിലാണ് പങ്കുവെച്ചത്. ചങ്ങാതിയുെട കീബോർഡ് വായന നെറ്റിസൺമാരെ തെല്ലൊന്നുമല്ല ആകർഷിച്ചത്. നിരവധി പേരാണ് ലൈക്കും കമന്റുമായി വിഡിയോയെ സപ്പോർട്ട് ചെയ്തത്.
"ജന്മദിനാശംസകൾ, ബന്ദൂ! ഞങ്ങളുടെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന് ഇന്ന് 12 വയസ്സ് തികയുന്നു! ഇന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം. സ്വയം എഴുതി ചിട്ടപ്പെടുത്തിയ സ്പെഷ്യൽ ഗാനത്തിലൂടെ നിങ്ങൾക്ക് വിരുന്നൊരുക്കാനാണ് ബന്ദുവിന്റെ തീരുമാനം. നമ്മുടെ ബർത്ത്ഡേ ബോയിയെ സന്തോഷിപ്പിക്കാൻ ഉള്ള മാർഗങ്ങളിൽ ഒന്നാണ് മേൽചുണ്ട് ഉപയോഗിച്ച് വിവിധ രാഗങ്ങൾ കീബോർഡിൽ വായിക്കുന്നത്. ഡെൻവർ മൃഗശാലയിൽ നിങ്ങൾ അടുത്ത തവണ സന്ദർശിക്കുേമ്പാൾ ടൊയോട്ട ആനത്താരയിൽ ബന്ദുവിനെയും കാണാം.... " ഇൻസ്റ്റ പേജിൽ സൂ അധികൃതർ കുറിച്ചു.

