രാജിവെച്ച ശേഷം അടുക്കളയിലെ സിങ്കിലേക്ക് എടുത്തുചാടി റസ്റ്ററന്റ് ജീവനക്കാരൻ; വിഡിയോ വൈറൽ
text_fieldsന്യൂയോർക്ക്: അവസാന തൊഴിൽ ദിവസം ചിലർക്ക് സന്തോഷത്തിേന്റതാകും ചിലർക്ക് സങ്കടത്തിേന്റയും. എന്നാൽ യു.എസിലെ വിർജീനിയയിലെ 20കാരനായ സ്റ്റീവൻ പോളിയുടെ ആഘോഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഫാസ്റ്റ് ഫുഡ് റസ്റ്ററന്റിൽ ജീവനക്കാരനായിരുന്ന സ്റ്റീവൻ അടുക്കളയിലെ സിങ്കിൽ നിറച്ച പതയുള്ള വെള്ളത്തിൽ ചാടിയാണ് തന്റെ അവസാന ദിനം ആഘോഷിച്ചത്. ജൂൺ 14നായിരുന്നു സംഭവം.
ടിക്ടോകിൽ ആദ്യം പങ്കുവെച്ച വിഡിയോ ഇപ്പോൾ മറ്റ് സോഷ്യൽ മീഡിയ സൈറ്റുകളിലൂടെ കൂടുതൽ ആളുകളിലേക്കെത്തിയിരിക്കുകയാണ്. ജോലി രാജി വെച്ച ശേഷം ടാകോ ബെല്ലിലെ അവസാന ദിനം സ്റ്റൈലായി ആഘോഷിക്കാൻ സ്റ്റീവൻ തീരുമാനിക്കുകയായിരുന്നു. അടുക്കളയിലെ സിങ്കിലേക്ക് എടുത്തു ചാടിയ സ്റ്റീവൻ കുട്ടുകാരനോട് ദൃശ്യങ്ങൾ പകർത്താൻ ആവശ്യപ്പെട്ടു.
യുവാവ് സിങ്കിലേക്ക് ചാടിയതിന്റെ ഫലമായി പത വെള്ളം തറയിലേക്ക് തെറിച്ച് വീണു. നിമിഷങ്ങൾക്ക് ശേഷം സിങ്കിൽ നിന്ന് എഴുന്നേറ്റ് വരുേമ്പാൾ സ്റ്റീവന്റെ കൈവശം രണ്ട് സ്പൂണുകളുമുണ്ടായിരുന്നു.
ടിക്ടോക്കിൽ മാത്രം 1.7 കോടിയാളുകൾ വിഡിയോ കണ്ടു.
'സിങ്കിൽ ചാടണമെന്ന് വിചാരിച്ചല്ല ജോലിക്കെത്തിയത്. അവസാന ദിവസമല്ലേ കുറച്ച് രസമായിക്കോട്ടെ എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്. എന്തായാലും സംഭവത്തിന് ശേഷം അവിടം വൃത്തിയാക്കിയ ശേഷമാണ് ഞങ്ങൾ പോയത്. കാറിൽ വേറെ വസ്ത്രം കരുതിയത് നന്നായി' -സ്റ്റീവൻ ഡെയ്ലി മെയിലിനോട് പറഞ്ഞു. റസ്റ്ററന്റിൽ മൂന്ന് വർഷമായി ജോലി ചെയ്ത സ്റ്റീവൻ വിഡിയോ ഗെയിമിങ് മേഖലയിലേക്ക് തിരിയാനാണ് രാജിവെച്ചത്.

