Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Red Bull stunt pilot Dario Costa breaks record in Turkish tunnels
cancel
Homechevron_rightSocial Mediachevron_rightViralchevron_rightവാക്കുകൾക്ക്​ അതീതം;...

വാക്കുകൾക്ക്​ അതീതം; ഇരട്ട തുരങ്കത്തിലൂടെ വിമാനം പറത്തി ഗിന്നസ്​ റെക്കോഡിട്ട്​ സ്റ്റണ്ട്​ പൈലറ്റ് ഡാരിയോ​ കോസ്റ്റ

text_fields
bookmark_border

ഇസ്​താംബുൾ: തുർക്കിയിലെ ഇസ്​താംബുളിൽ തുരങ്കങ്ങൾക്കുള്ളിലൂടെ ചെറുവിമാനം പറത്തി റെക്കോഡിട്ട്​ റെഡ്​ ബുള്ളിന്‍റെ സ്റ്റണ്ട്​ ​ൈപലറ്റായ ഡാരിയോ കോസ്റ്റ. ഇരട്ട തുരങ്കത്തിലൂടെ ഏറ്റവും ദൂരം വിമാനം പറത്തിയതിന്​ ഗിന്നസ്​ റെക്കോഡ്​ കോസ്റ്റ സ്വന്തമാക്കുകയായിരുന്നു.

തുർക്കിയ​ിലെ ഇരട്ട തുരങ്കത്തിലൂടെ ഡാരിയോ വിമാനം പുറത്തുന്ന വിഡിയോ പുറത്തുവന്നു. എനർജി ​ഡ്രിങ്​ കമ്പനിയായ റെഡ്​ബുള്ളിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ്​ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്​.

ഒരു തുരങ്കത്തിലൂടെ വിമാനം കടന്നുപോകുന്നതും പിന്നീട്​ മറ്റൊരു തുരങ്കത്തിൽ പ്രവേശിക്കുന്നതും അതിൽനിന്ന്​ പുറത്തുകടക്കുന്നതും വിഡിയോയിൽ കാണാം.

സെപ്​റ്റംബർ നാലിനാണ്​ വിമാനം പറത്തുന്നതിന്‍റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. ദിവസങ്ങൾക്കകം ലക്ഷകണക്കിന്​ പേർ​ ഈ വിഡിയോ കണ്ടു​. 44 സെക്കന്‍റാണ്​ വിഡിയോയുടെ ദൈർഘ്യം. കാറ്റൽക്കയിലെ ഇരട്ട തുരങ്കത്തിലൂടെയാണ്​ കോസ്റ്റയുടെ വിമാനം പറത്തൽ.

'ഇരട്ട തുരങ്കങ്ങളിലൂടെ വിമാനം പറത്തിയ ആദ്യ വ്യക്തിയായി ഡാരിയോ കോസ്റ്റ മാറി, അക്ഷരാർഥത്തിൽ വാക്കുകൾക്ക്​ അതീതം' -വിഡ​ിയോ പങ്കുവെച്ച്​ റെഡ്​ബുൾ കുറിച്ചു. എല്ലാം വളരെ പെട്ടന്നായിരുന്നുവെന്നും ഒന്നും ചിന്തിക്കാനുള്ള സമയമുണ്ടായിരുന്നില്ലെന്നും കോസ്റ്റ പ്രതികരിച്ചു.

ഇതുവരെ ആരും ഇത്ത​ര​െമാരു കാര്യം പരീക്ഷിച്ചു നോക്കാത്തതിനാൽ ഇവ ശരിയാകുമോ എന്ന ആശങ്ക ആദ്യം ഉണ്ടായിരുന്നു. എന്നാൽ, ഇത്​ വിജയകരമായി പറത്താൻ സാധിച്ചതിൽ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

സെപ്​റ്റംബർ നാലിന്​ രാവിലെ 6.43നായിരുന്നു വിമാനത്തിന്‍റെ ടേക്ക്​ ഓഫ്​. 43.44 സെക്കൻഡുകൊണ്ടാണ്​ വിമാനം ഇരട്ടതുരങ്കത്തിലൂടെ കടന്നുപോയത്​. 245.07 കിലോമീറ്റർ/മണിക്കൂറായിരുന്നു വേഗത. വിമാനത്തിന്‍റെ രണ്ടു ചിറകുകളുടെ അഗ്രവും തുരങ്കത്തിന്‍റെ മതിലും തമ്മിൽ​ വെറും നാലു​മീറ്റർ ദൂരം മാത്രമാണുണ്ടായിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Guinness World RecordDario Costastunt pilotTurkish tunnel
News Summary - Red Bull stunt pilot Dario Costa breaks record in Turkish tunnels
Next Story