അണലിയിലും 'സയാമീസ്'- മഹാരാഷ്ട്രയിൽ കണ്ടെത്തിയ അണലിക്ക് രണ്ടുതല
text_fieldsമുംബൈ: ഒരു തലയുളള അണലി തന്നെ അപകടകാരിയാണ്. അപ്പോൾ രണ്ടുതല ആയാലോ. അത്തരത്തിൽ തലകൾ കൂടിച്ചേർന്ന 'സയാമീസ് അണലി'യെയാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച കല്യാണിൽ നിന്ന് കണ്ടെത്തിയ പാമ്പിനാണ് രണ്ട് തലയുള്ളത്. അണലി വര്‍ഗത്തിലുള്ള പാമ്പിന്‍കുഞ്ഞിന് 11 സെൻറിമീറ്റര്‍ നീളവും ഇരുതലകള്‍ക്കും രണ്ട് സെൻറിമീറ്റര്‍ വീതവും നീളമുണ്ട്.
കല്യാണിലെ താമസക്കാരനായ ഡിംപിള്‍ ഷായാണ് ഇൗ ഇരട്ടത്തലയൻ അണലിയെ കണ്ടെത്തിയത്. ഉടൻ വിവരം ബന്ധപ്പെട്ട വകുപ്പിനെ അറിയിക്കുകയും അവർ അണലിക്കുഞ്ഞിനെ ഹാഫ്കിന് ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറുകയും ചെയ്തു. ഇന്ത്യന്‍ ഫോറസ്റ്റ് സർവിസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ഇൗ പാമ്പിെൻറ വിഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 'അപകടം ഇരട്ടിയാണ്' എന്ന തലക്കെട്ടും അദ്ദേഹം വിഡിയോക്ക് നൽകി.
Double danger😳😳
— Susanta Nanda IFS (@susantananda3) August 8, 2020
Two headed Russell's Viper rescued in Maharashtra. Genetic abnormality and hence low survival rates in the wild.
The Russell's Viper is far more dangerous than most poisonous snakes because it harms you even if you survive the initial bite. pic.twitter.com/ATwEFFjaGy
ഏറ്റവും അപകടകാരിയായ പാമ്പാണ് അണലിയെന്നും ജനിതകവൈകല്യമാണ് ഇരുതലയുള്ള പാമ്പുണ്ടാകാന്‍ കാരണമെന്നും ഇവയ്ക്ക് അതിജീവനസാധ്യത കുറവാണെന്നും അദ്ദേഹം അടിക്കുറിപ്പിൽ കുറിച്ചു. ഇന്ത്യയില്‍ കാണപ്പെടുന്ന വിഷപ്പാമ്പുകളില്‍ ഏറ്റവും ഉഗ്രവിഷമുള്ളവയാണ് അണലികള്‍. കൂടാതെ രാജ്യത്ത് പാമ്പുകടിയേറ്റുള്ള മരണത്തിലധികവും സംഭവിക്കുന്നത് അണലിയുടെ കടിയേറ്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

