
സ്റ്റൈൽ മന്നന്റെ 'വീഴ്ച' ആഘോഷിച്ച് നെറ്റിസൺസ് -വൈറൽ വിഡിയോ
text_fieldsസിനിമ -കായിക - രാഷ്ട്രീയക്കാരുടെ ഡ്യൂപ്പുകൾ മുന്നിലെത്തുേമ്പാൾ അതിശയത്തിനൊപ്പം ചിരിയും നിറക്കും. എന്നാൽ, രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമായ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ ഡ്യൂപ്പ് വേദിയിലെത്തിയേപ്പാൾ ആദ്യം അതിശയമായിരുന്നുവെങ്കിൽ പിന്നീട് പൊട്ടിച്ചിരിയാവുകയായിരുന്നു.
രജനികാന്തിന്റെ വേഷവും ആക്ഷനുമായി വേദിയിലെത്തിയയാൾക്ക് കാണികളെ വിനോദിപ്പിക്കുന്നതിനിടെ പറ്റിയ അബദ്ധമാണ് ചിരി പടർത്തുന്നത്. രജനികാന്തിന്റെ ആക്ഷൻ അവതരിപ്പിക്കുന്നതിനിടെ കസേര കാലുകൊണ്ട് തട്ടിതെറിപ്പിക്കുന്നതാണ് ദൃശ്യം.
എന്നാൽ കസേര തട്ടിത്തെറിപ്പിക്കുന്നതോടെ കസേരയുടെ നടുഭാഗം തകർന്ന് കാലുകുടുങ്ങി വീഴുകയായിരുന്നു. തട്ടിവീണതോടെ ആളുകൾ ഇയാളെ എഴുന്നേൽപ്പിക്കാനായി ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
എവിടെ -എന്നാണ് സംഭവെമന്ന കാര്യം വ്യക്തമല്ല. ഇൻസ്റ്റഗ്രാമിൽ വൻതോതിൽ പ്രചരിച്ച വിഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.
