Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightപ്രതാപനെ പുകഴ്ത്തിയ...

പ്രതാപനെ പുകഴ്ത്തിയ മന്ത്രി റിയാസ് ‘കേരള മുത്തയ്യ’യെന്ന് രാഹുൽ മാങ്കൂട്ടത്തിൽ: ‘വിജയൻ സാറിനോട് സി.എ.എ കേസുകൾ പിൻവലിക്കാൻ പറയൂ’

text_fields
bookmark_border
പ്രതാപനെ പുകഴ്ത്തിയ മന്ത്രി റിയാസ് ‘കേരള മുത്തയ്യ’യെന്ന് രാഹുൽ മാങ്കൂട്ടത്തിൽ: ‘വിജയൻ സാറിനോട് സി.എ.എ കേസുകൾ പിൻവലിക്കാൻ പറയൂ’
cancel

തിരുവനന്തപുരം: ടി.എൻ. പ്രതാപനെ കോൺഗ്രസ് അവഗണിച്ചുവെന്ന് ആരോപിച്ച മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ‘ഇത്രയും കുത്തിത്തിരുപ്പ് പറ്റുമെങ്കിൽ താങ്കൾക്ക് മുത്തയ്യ മുരളീധരന്റെ പിൻഗാമിയായി ക്രിക്കറ്റിൽ ഒരു കൈ നോക്കിക്കൂടെ മിനിമം കേരള മുത്തയ്യയാകാം’ -എന്നാണ് രാഹുൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

കേരളത്തിന്​ വേണ്ടി ശബ്ദിച്ച ഏക കോൺഗ്രസ് എം.പി ടി.എൻ. പ്രതാപനാണെന്നും എന്നാൽ, അദ്ദേഹത്തിന് മാത്രം കോൺഗ്രസ് സീറ്റ് നിഷേധിച്ചുവെന്നുമായിരുന്നു റിയാസിന്റെ ആരോപണം.

‘കേരളത്തിനു വേണ്ടി ശബ്ദിച്ചു എന്ന് കുത്തിത്തിരുപ്പ് സ്പെഷ്യലിസ്റ്റ് ‘കേരള മുത്തയ്യ’ പറഞ്ഞ ടി.എൻ. പ്രതാപനെ കേരളത്തിലെ കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് എന്ന വലിയ ഉത്തരവാദിത്വം ഏൽപിച്ചു.

ഇനി റിയാസ് പോയി കേരളത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ‘ഇൻ ലോ വിജയൻ സാറിനോട്’ ആ സി.എ.എ- എൻ.ആർ.സി പ്രക്ഷോഭത്തിന്റെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കാൻ പറയൂ കേരള മുത്തയ്യെ….’ -രാഹുൽ ​കുറിപ്പിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tn prathapanRahul MamkootathilPA Muhammad Riyas
News Summary - Rahul Mamkootathil against pa muhammad riyas
Next Story