Begin typing your search above and press return to search.
exit_to_app
exit_to_app
ഹെലിക്കോപ്റ്ററിൽ തൂങ്ങി പുൾ-അപ്സ്; ഗിന്നസ് റെക്കോർഡ് അടിക്കാൻ യൂട്യൂബേഴ്സ് ചെയ്തത് കണ്ടോ...!
cancel
Homechevron_rightSocial Mediachevron_rightViralchevron_rightഹെലിക്കോപ്റ്ററിൽ...

ഹെലിക്കോപ്റ്ററിൽ തൂങ്ങി പുൾ-അപ്സ്; ഗിന്നസ് റെക്കോർഡ് അടിക്കാൻ യൂട്യൂബേഴ്സ് ചെയ്തത് കണ്ടോ...!

text_fields
bookmark_border

ഒരു മിനിറ്റിൽ നിങ്ങൾക്ക് എത്ര പുൾ-അപ്പ് എടുക്കാൻ കഴിയും..? ? 74 എണ്ണം പുഷ്പം പോലെഎടുത്ത ചൈനക്കാരനായ ഹോങ് ജോങ്ടൗക്കാണ് നിലവിൽ അതിന്റെ റെക്കോർഡ്. എന്നാൽ, ഹെലിക്കോപ്റ്ററിൽ തൂങ്ങിക്കൊണ്ട് ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ പുൾ-അപ് എടുത്തതിന്റെ ഗിന്നസ് റെക്കോർഡ് ആർക്കാണെന്ന് അറിയുമോ...?

നെതർലൻഡ്സിലുള്ള രണ്ട് യൂട്യൂബേഴ്സാണ് അപകടകരമായ ആ സാഹസത്തിന് മുതിർന്നത്. ഫിറ്റ്നസ് പ്രേമികളായ സ്റ്റാൻ ബ്രൗണിയും ആര്യൻ ആൽബേഴ്സും ബെൽജിയത്തിലെ ഹോവെനെൻ എയർഫീൽഡിൽ വെച്ചാണ് ഹെലിക്കോപ്റ്ററിൽ തൂങ്ങിയുള്ള പുൾ-അപ്പ് ചലഞ്ച് ചെയ്തത്. സ്റ്റാൻ ബ്രൗണി 25ഉം ആൽബേഴ്സ് 24ഉം പുൾ-അപ്പുകളാണ് 60 സെക്കന്റുകൾ കൊണ്ട് എടുത്തത്. അർമേനിയക്കാരനായ റോമൻ സഹ്രദ്യാന്റെ (23) റെക്കോർഡാണ് ഇരുവരും തകർത്തത്. എന്തായാലും സാഹസത്തിന്റെ വിഡിയോ ഇന്റർനെറ്റിൽ വൈറലാണ്.

സാധാരണ പുൾ-അപ്പുകൾ നിസ്സംശയമായും കഠിനമാണ്, എന്നാൽ ഹെലിക്കോപ്റ്ററിൽ നിന്നുള്ള പുൾ-അപ്പുകൾ അതിലേറെ വെല്ലുവിളി ഉയർത്തുന്നു, കാരണം അതിന്റെ ബാറുകൾ മറ്റുള്ളവയെ അപേക്ഷിച്ച് കട്ടിയുള്ളതാണ്. -ഗിന്നസ് വേൾഡ് റെക്കോർഡ്‌സുമായുള്ള സംഭാഷണത്തിൽ, ഇരുവരും പറഞ്ഞു.

കയറിൽ പിവിസി ട്യൂബുകൾ കെട്ടിയായിരുന്നു ഇരുവരുടെയും പരിശീലനം. ഹെലിക്കോപ്റ്ററിൽ തൂങ്ങിയുള്ള സാഹസത്തിനായി രണ്ടാളെയും സജ്ജമാക്കുന്നതിനായിരുന്നു അങ്ങനെ ചെയ്തത്. പൂർണത കൈവരിക്കാനായി പരിശീലന സമയത്ത് അവർ ഹെലികോപ്റ്റർ വാടകയ്‌ക്കെടുക്കുകപോലും ചെയ്‌തതായി റിപ്പോർട്ടുണ്ട്.


Show Full Article
TAGS:helicopter PullUps YouTubers Guinness record Guinness World Record 
News Summary - pull-ups hanging from a helicopter; See what YouTubers did to break the Guinness record...!
Next Story