ഗർഭിണിയായ പശു ആഴത്തിലുള്ള ഗട്ടറിൽ വീണു, രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ പുറത്ത്
text_fieldsഗട്ടറിൽ വീണ ഗർഭിണിയായ പശുവിനെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. താനെയിലെ മജിവാഡ ഗ്രാമത്തിൽ ജയ് ഭവാനി നഗറിലാണ് സംഭവം. പ്രദേശത്തെ സാമൂഹിക പ്രവർത്തകൻ സച്ചിൻ ഷിങ്കാരെയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് പശുവിനെ രക്ഷപ്പെടുത്തിയത്. 10 അടി താഴ്ചയിലുള്ള ഗട്ടറിലേക്കാണ് വീണത്.
പശു ഗട്ടറിൽ വീഴുന്ന കണ്ട ഒരു പ്രദേശവാസിയാണ് സ്ഥലത്തെ സാമൂഹിക പ്രവർത്തകനായ സച്ചിൻ ഷിങ്കാരെയെ വിവരം അറിയിച്ചത്. തുടർന്ന് സച്ചിൻ പ്രാദേശിക ക്രെയിൻ ഓപ്പറേറ്റർ, അഗ്നിശമനസേനാ ഉദ്യോഗസ്ഥർ, ടിഎംസി എസ്ടിപി പ്ലാന്റ് ജീവനക്കാർ, ടിഎംസിയുടെ എമർജൻസി റെസ്ക്യൂ ടീം എന്നിവരുടെ സഹായം തേടി. തുടർന്ന് നടത്തിയ രക്ഷപ്രവർത്തനത്തിനൊടുവിലാണ് പശുവിനെ പുറത്തെടുത്തത്.
നിലവിൽ പശുവിന് കാര്യമായ പരിക്കുകളൊന്നുമില്ലെന്ന് സച്ചിൻ ഷിങ്കാരെ അറിയിച്ചു. ഗട്ടറിൽ നിന്ന് പുറത്തെടുത്ത പശുവിനെ പ്രദേശത്തെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയിരുന്നു. പശുവിനെ രക്ഷിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

