Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അതിഗംഭീരം! ഗുജറാത്തിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് മോദി
text_fieldsbookmark_border
അതിഗംഭീരമെന്ന അടിക്കുറിപ്പോടെ ഗുജറാത്തിൽ നിന്നുള്ള ഒരു വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറുകണക്കിന് കൃഷ്ണമൃഗങ്ങൾ നിരനിരയായി റോഡ് മുറിച്ചുകടന്ന് കുതിക്കുന്ന വിഡിയോയാണ് മോദി പങ്കുവെച്ചത്.
ഗുജറാത്തിലെ ഭാവ്നഗറിലെ വേലവധാർ ദേശീയോദ്യാനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. 3000ത്തോളം മാനുകളാണ് കൂട്ടമായെത്തിയതെന്ന് വിഡിയോ ട്വീറ്റ് ചെയ്ത ഗുജറാത്ത് ഇൻഫർമേഷന്‍റെ ട്വിറ്റർ അക്കൗണ്ടിൽ പറയുന്നു.
Excellent! https://t.co/9xxNLllQtP
— Narendra Modi (@narendramodi) July 28, 2021
കൃഷ്ണമൃഗങ്ങളെ സംരക്ഷിക്കുന്നതിനായാണ് 1976ൽ ഈ ദേശീയോദ്യാനം രൂപവത്കരിച്ചത്. കൃഷ്ണമൃഗത്തിന്‍റെ പേരിൽ തന്നെയാണ് ഈ ദേശീയോദ്യാനം അറിയപ്പെടുന്നതും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

