Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
plane crash to train
cancel
Homechevron_rightSocial Mediachevron_rightViralchevron_rightറെയിൽവേ ട്രാക്കിലേക്ക്...

റെയിൽവേ ട്രാക്കിലേക്ക് വിമാനം ഇടിച്ചുകയറി; ട്രെയിനിന് മുന്നിൽനിന്ന് പൈലറ്റി​നെ രക്ഷിക്കുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

text_fields
bookmark_border

ലോസ് ഏഞ്ചലസ്: ജീവിതത്തിനും മരണത്തിനുമിടയിലെ നിമിഷങ്ങൾ ഏറെ കേട്ടുകേൾവിയുള്ളതാണ്. അത്തരമൊരു നിമിഷത്തി​ന്‍റെ നേർസാക്ഷ്യമാണ് അമേരിക്കയിലെ ലോസ് ഏഞ്ചലസിൽനിന്നുള്ള ദൃശ്യം. നിയന്ത്രണം നഷ്ടപ്പെട്ട് റെയിൽവേ ട്രാക്കിലേക്ക് വീണ വിമാനത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറുന്നതിന് സെക്കന്‍റുകൾക്ക് മുമ്പായി സുരക്ഷ സേന പൈലറ്റിനെ രക്ഷപ്പെടുത്തുന്നതി​ന്‍റെ നടുക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഫുട്ട് ഹിൽ ഡിവിഷൻ ഉദ്യോഗസ്ഥരാണ് ഈ ധീര രക്ഷപ്രവർത്തനത്തിന് പിന്നിൽ.

ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലെ പക്കോയിമ പരിസരത്തുള്ള വൈറ്റ്മാൻ എയർപോർട്ട് റൺവേയ്ക്ക് സമാന്തരമായി പോകുന്ന റെയിൽവേ ട്രാക്കിലേക്കാണ് ചെറുവിമാനം തകർന്ന് വീണത്. രക്ഷപ്രവർത്തനത്തിനെത്തിയ ഉദ്യോഗസ്ഥ​ന്‍റെ ശരീരത്തിൽ ഘടിപ്പിച്ച കാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ അപകടത്തി​ന്‍റെ തീവ്രത വ്യക്തമാകുന്നു.

രക്തം വാർന്ന പൈലറ്റി​ന്‍റെ മുഖം ദൃശ്യങ്ങളിൽ കാണാം. ഇദ്ദേഹത്തെ വിമാനത്തിൽനിന്നും പുറത്തെടുത്ത് നിമിഷങ്ങൾക്കകം അതിവേഗത്തിലെത്തിയ ട്രെയിൻ വിമാനത്തെ ഇടിക്കുന്നതും വിഡിയോയിലുണ്ട്. അതിവേഗത്തിൽ വന്ന ട്രെയിൻ വിമാനത്തെ ഇടിച്ചുതെറിപ്പിച്ചു. ട്രെയിനിന് മുന്നിൽനിന്നും വലിച്ചിഴച്ചാണ് സുരക്ഷ ജീവനക്കാർ പൈലറ്റിനെ രക്ഷപ്പെടുത്തിയത്.

ഒറ്റ എഞ്ചിൻ വിമാനത്തി​ന്‍റെ ശക്തി നഷ്ടപ്പെട്ടതാണ് അപകട കാരണം. സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്ന് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും എഫ്.എ.എയും അറിയിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plane crash
News Summary - Plane crashes into railway track; shocking video of the pilot being rescued from the front of the train
Next Story