പൈലറ്റിന്റെ അവസാന യാത്ര... 36,000 അടി ഉയരത്തിൽ സർപ്രൈസ് കേക്ക് ഒരുക്കി എയർഹോസ്റ്റസ്
text_fieldsപൈലറ്റിന്റെ അവസാനത്തെ ഔദ്യോഗിക വിമാനയാത്രയെ വൈകാരികവും അവിസ്മരണീയവുമായ യാത്രയയപ്പ് ചടങ്ങാക്കി മാറ്റി ഇൻഡിഗോ വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരി. ക്യാപ്റ്റന്റെ അവസാന യാത്ര ആഘോഷമാക്കാൻ എയർഹോസ്റ്റസായ ആഷു യാദ്വാഡെ, 36,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ വെച്ച് തന്നെ സ്വന്തമായി ഒരു ചോക്ലേറ്റ് കേക്ക് ബേക്ക് ചെയ്ത് പൈലറ്റിന് നൽകുകയായിരുന്നു. സർപ്രൈസ് കേക്ക് തയാറാക്കുന്ന വിഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഇൻഡിഗോ എയർലൈൻസിലെ ക്യാപ്റ്റൻ പ്രദീപിന്റെ അവസാന വിരമിക്കൽ യാത്രയായിരുന്നു ഇത്. പൈലറ്റിനോടുള്ള ആദരസൂചകമായി മനോഹരമായ എന്തെങ്കിലും സമ്മാനിക്കണമെന്ന് അനിഷ ആഗ്രഹിച്ചിരുന്നു. എന്നാൽ വിമാനത്തിനുള്ളിൽ കേക്ക് കേക്ക് ലഭിക്കാത്തതിനെ തുടർന്ന് അടുക്കളയിൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് സ്വന്തമായി കേക്ക് ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. ചോക്ലേറ്റ് കുക്കീസ്, മിൽക്ക് ബിസ്ക്കറ്റുകൾ, കൊക്കോ പൗഡർ, പാൽ, കാപ്പിപ്പൊടി, പഞ്ചസാര എന്നിങ്ങനെ ലഭ്യമായ ചുരുങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ക്യാപ്റ്റനായി അനീഷ കേക്ക് ഒരുക്കിയത്. വിമാനത്തിൽ ഭക്ഷണം ചൂടാക്കാൻ ഉപയോഗിക്കുന്ന ഓവനിൽ വെറും 10 മിനിറ്റിലാണ് ഈ ചോക്ലേറ്റ് കേക്ക് തയാറാക്കിയത്.
വിമാനം ലാൻഡ് ചെയ്തതിന് ശേഷം സഹപ്രവർത്തകർക്കൊപ്പം കോക്ക്പിറ്റിലെത്തിയാണ് എയർഹോസ്റ്റസ് ക്യാപ്റ്റന് ഈ സർപ്രൈസ് സമ്മാനം നൽകിയത്. അപ്രതീക്ഷിതമായ ഈ സ്നേഹസമ്മാനം നൽകിയ എല്ലാവർക്കും ക്യാപ്റ്റൻ പ്രദീപ് നന്ദി അറിയിക്കുകയും ചെയ്തു. അനിഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ മനോഹര വിഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

